Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടങ്ങൾ:...

വാഹനാപകടങ്ങൾ: ഈസ്​റ്റ്​ മാറാടി എം.സി റോഡിൽ തെരുവുവിളക്ക്​ സ്ഥാപിക്കുമെന്ന് കെ.എസ്​.ടി.പി

text_fields
bookmark_border
വാഹനാപകടങ്ങൾ: ഈസ്​റ്റ്​ മാറാടി എം.സി റോഡിൽ തെരുവുവിളക്ക്​ സ്ഥാപിക്കുമെന്ന് കെ.എസ്​.ടി.പി
cancel
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്നും സൗരോർജ വിളക്കുകൾ പ്രവർത്തിപ്പിക്കുമെന്നും കെ.എസ്.ടി.പി ഉദ്യോഗസ്ഥർ ഉറപ്പുനൽകി. വാഹനാപകടം വർധിച്ചതിനെത്തുടർന്ന് സി.പി.എം നേതാക്കളും പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും കെ.എസ്.ടി.പി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. മൂവാറ്റുപുഴ ആർ.ടി.ഒ, പൊലീസ്, പി.ഡബ്ല്യു.ഡി വകുപ്പ് അധികൃതർക്കും കലക്ടർക്കും കത്തുനൽകി. കലക്ടറുടെ പരിശോധനക്കുശേഷം പ്രദേശത്ത് കാമറകൾ, സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാൻ നടപടിയുണ്ടാകുമെന്ന് കെ.എസ്.ടി.പി എക്സി. എൻജിനീയർ രാജേഷ് പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.പി. ലാൽ, ലോക്കൽ സെക്രട്ടറി എം.എൻ. മുരളി, മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ, വൈസ് പ്രസിഡൻറ് കെ.യു. ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ഒരുമാസത്തിനിടെ ഈസ്റ്റ് മാറാടിയിലുണ്ടായ അപകടത്തിൽ ആറുപേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. എം.സി റോഡ് കെ.എസ്.ടി.പി നവീകരിച്ചതിനുശേഷമാണ് മേഖലയിൽ അപകടം വർധിച്ചത്. വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിന് കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story