Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം:...

പ്രളയം: പുതുക്കിനൽകിയത് 3000 പാസ്പോർട്ട്​

text_fields
bookmark_border
കൊച്ചി: പ്രളയത്തിൽ സ്കൂൾ സർട്ടിഫിക്കറ്റുകളടക്കം വിലപ്പെട്ട രേഖകൾ നഷ്ടമായവർ നിരവധിയാണ്. വിദേശത്തുനിന്ന് അവധിയിൽ വന്നവരും പുതിയ ജോലിക്കായി പുറത്തേക്കുപോകാൻ തയാറെടുത്തവരും അതിൽപെടും. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് റീജനൽ പാസ്പോർട്ട് ഓഫിസ് കൈത്താങ്ങായി മാറിയത്. പ്രളയേശഷം ആഗസ്റ്റ് 22 മുതൽ റീജനൽ ഓഫിസിന് കീഴിൽ 10 ക്യാമ്പുകൾ നടത്തി. 3000ത്തോളം അപേക്ഷകളാണ് പ്രളയാനന്തര ക്യാമ്പുകൾ വഴി ലഭിച്ചത്. കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസിന് കീഴിലെ ആലുവ, തൃശൂർ, തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, ചെങ്ങന്നൂർ സേവാകേന്ദ്രങ്ങളിലായിരുന്നു ക്യാമ്പുകൾ. ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേകം നടത്തിയ ക്യാമ്പുകളിൽ 30ഓളം അപേക്ഷ ദിവസേന ലഭിച്ചു. ആദ്യദിവസങ്ങളിൽ പാസ്പോർട്ട് അത്യാവശ്യമുള്ളവരാണ് എത്തിയത്. ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിയശേഷമാണ് കൂടുതൽപേർ അപേക്ഷയുമായി എത്തിയത്. പ്രളയം കൂടുതൽ ദുരിതംവിതച്ച ആലുവയിലും ചെങ്ങന്നൂരിലുമാണ് പാസ്പോർട്ട് മാറ്റാൻ കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. പാസ്പോർട്ട് നഷ്ടപ്പെട്ടവരെക്കാൾ കേടുപാടുകൾ സംഭവിച്ചവരായിരുന്നു കൂടുതലും. ഇത് പുതുക്കിവാങ്ങാൻ പ്രത്യേക ഫീസ് ഈടാക്കിയിരുന്നില്ല. www.passportindia.gov.in മുഖേനയോ എം.പാസ്പോർട്ട് സേവ ആപ്പ് മുഖേനയോ അപേക്ഷിച്ച് ആപ്ലിക്കേഷൻ റഫറൻസ് നമ്പർ ഉണ്ടാക്കുക മാത്രമാണ് ആവശ്യക്കാർ ചെയ്യേണ്ടിയിരുന്നത്. തുടർന്ന് സേവാകേന്ദ്രത്തിലേക്ക് എത്താനുള്ള ദിവസം അവർക്ക് നൽകി. ഈ ദിവസം അതത് സേവാകേന്ദ്രത്തിലെത്തുന്നവർക്ക് നടപടിക്രമങ്ങൾ വേഗത്തിൽ തീർപ്പാക്കി പാസ്പോർട്ട് നൽകുകയാണ് ചെയ്തത്. പ്രത്യേക ക്യാമ്പുകൾക്ക് പുറമെ സാധാരണ ദിവസങ്ങളിലും നിരവധി ആളുകൾ പ്രളയത്തിൽ നശിച്ച പാസ്പോർട്ടിനായി ഓഫിസുകളിൽ എത്തിയതായി കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസർ പ്രശാന്ത് ചന്ദ്രൻ പറഞ്ഞു. ഏഴ്,എട്ട് തീയതികളിൽ ആലുവയിൽ 11ാമത്തെ ക്യാമ്പ് നടക്കും. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് ഈ ദിവസം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story