Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാരികൾചർ കരട് നയമായി;...

മാരികൾചർ കരട് നയമായി; കടലിൽ പ്രത്യേക കൃഷി മേഖലകൾക്ക് നിർദേശം

text_fields
bookmark_border
കൊച്ചി: കൂടുമത്സ്യ കൃഷി, കക്കവർഗ ഇനങ്ങളുടെ കൃഷി, പെൻകൾചർ, പായൽ കൃഷി തുടങ്ങിയവക്കായി കടലിൽ പ്രത്യേക മാരികൾചർ മേഖലകൾ (മാരികൾചർ സോൺ) നിർദേശിക്കുന്ന ദേശീയ മാരികൾചർ കരട് നയം തയാറായി. വിവിധ സമുദ്രജല കൃഷികൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാനം വർധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നിർദേശങ്ങളാണ് കരട് നയത്തിലുള്ളത്. കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലെ നാഷനൽ ഫിഷറീസ് ഡെവലപ്‌മ​െൻറ് ബോർഡി​െൻറ (എൻ.എഫ്.ഡി.ബി) നിർദേശത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഡയറക്ടർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് കരട് നയം തയാറാക്കിയത്. പ്രതികരണങ്ങൾക്കായി ഈ മാസം 31 വരെ കരട് നയത്തി​െൻറ പൂർണ രൂപം സി.എം.എഫ്.ആർ.ഐ, എൻ.എഫ്.ഡി.ബി വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കടലി​െൻറ പരിസ്ഥിതി ഘടകങ്ങൾ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമാണ് മാരികൾചർ മേഖലകൾ നിശ്ചയിക്കുക. ഇതിനായി ഉപഗ്രഹ-റിമോട്ട് സെൻസിങ് സാങ്കേതികവിദ്യ ഉപയോഗിക്കും. പവിഴപ്പുറ്റുകൾ, കണ്ടലുകൾ തുടങ്ങിയവ നിലകൊള്ളുന്ന കടലിലെ പ്രകൃതിലോല പ്രദേശങ്ങൾ, സംരക്ഷിത മേഖലകൾ തുടങ്ങിയവ ഒഴിവാക്കിയാകും മാരികൾചർ മേഖലകൾ നിശ്ചയിക്കുക. ഇൗ മേഖലകളെ അതത് സംസ്ഥാനങ്ങൾ മാരികൾചർ ടെക്‌നോളജി പാർക്കുകളായി നിർണയിക്കും. വിദേശ മത്സ്യങ്ങളും ജനിതകമാറ്റം വരുത്തിയ മീനുകളും കടലിൽ കൃഷി ചെയ്യാൻ അനുവദിക്കില്ല. വിത്തുക്ഷാമം പരിഹരിക്കുന്നതി​െൻറ ഭാഗമായി ഹാച്ചറികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് പ്രത്യക പദ്ധതി നടപ്പാക്കും. കടൽകൃഷി കൂടുതൽ ജനകീയമാക്കുന്നതിന് സാമ്പത്തിക സഹായമുൾപ്പെടെയുള്ളവ കർഷകർക്ക് ലഭ്യമാക്കണമെന്ന് നയംനിർദേശിക്കുന്നു. നിലവിൽ ഈ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ, അനുയോജ്യമായ ഇൻഷുറൻസ് സ്‌കീമുകൾ അവതരിപ്പിക്കാനും നിർദേശമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story