Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോണി​െൻറ...

ജോണി​െൻറ കാത്തിരിപ്പിന് വിരാമം; മക​​െൻറ മൃതദേഹം ഇന്നെത്തും

text_fields
bookmark_border
ഏഴുമാസം മുമ്പാണ് പിഫിൻ മരിച്ചത് പറവൂർ: ഏഴുമാസം മുമ്പ് ഗൾഫിൽ മരിച്ച വരാപ്പുഴ ചിറക്കകം കല്ലൂർ വീട്ടിൽ ജോൺ മകൻ പിഫിൻ ജോണി​െൻറ (28) മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സൗദി എയർലൈൻസി​െൻറ വിമാനത്തിലാണ് മൃതദേഹം എത്തുന്നത്. ഏഴുമാസത്തെ വൃദ്ധദമ്പതികളുടെ കാത്തിരിപ്പിന് വിരാമംകുറിച്ചാണ് ഏകമക​െൻറ മൃതദേഹം എത്തുന്നത്. പൊതുദർശനത്തിനു വെച്ചശേഷം വൈകീട്ട് മൂന്നോടെ വരാപ്പുഴ ക്രിസ്തുനഗർ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. ഫെബ്രുവരി 16നാണ് പിഫി​െൻറ മരണവാർത്ത വീട്ടുകാർ അറിയുന്നത്. രണ്ടുവർഷം മുമ്പാണ് കണ്ടെയ്നർ ഡ്രൈവറായി പിഫിൻ (28) സൗദിയിലെ ദമ്മാമിലേക്ക് പോയത്. ദമ്മാമിൽ കത്തീഫിന് സമീപം കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിയോഗവാർത്ത അറിഞ്ഞ് തകർന്ന വൃദ്ധദമ്പതികൾ പിന്നീട് മക​െൻറ മൃതദേഹം നാട്ടിലെത്തിക്കാനായി മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രി, എം.പി, എം.എൽ.എമാർ, പ്രവാസികാര്യ വകുപ്പ് എന്നിവർക്കെല്ലാം ഇതുസംബന്ധിച്ച് പരാതിനൽകി. ഇതേതുടർന്ന് രണ്ടുമാസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നോർക്ക അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിഫി​െൻറ മുതുകത്ത് മുറിവ് കണ്ടെത്തിയെന്നും രഹസ്യാന്വേഷണ വിഭാഗത്തി​െൻറ അന്വേഷണം പൂർത്തിയാകാതെ മൃതദേഹം വിട്ടുകിട്ടില്ലെന്നുമാണ് സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടി. വരാപ്പുഴ മാർക്കറ്റ് സ്റ്റാൻഡിൽ ഒാട്ടോ ഡ്രൈവറാണ് ജോൺ. മാതാവ്: പിലോ. സഹോദരി പിമിലി.
Show Full Article
TAGS:LOCAL NEWS 
Next Story