Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോട്ടപ്പള്ളിയിൽ 21...

തോട്ടപ്പള്ളിയിൽ 21 ഷട്ടർ ഉയർത്തി; ജില്ലയിൽ കനത്ത ജാഗ്രത

text_fields
bookmark_border
ആലപ്പുഴ: കനത്തമഴയും കൊടുങ്കാറ്റും പ്രവചിച്ച സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത നിർദേശം. പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ സാന്നിധ്യത്തിൽ ചേർന്ന ജില്ല ദുരന്ത കൈകാര്യ അതോറിറ്റി (ഡി.ഡി.എം.എ) യോഗത്തിലാണ് ഈ നിർദേശം. ഞായറാഴ്ച ജില്ലയിൽ 'യെലോ അലർട്ട്' നിർദേശമുള്ള സാഹചര്യത്തിൽ ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ കേന്ദ്രങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ചെങ്ങന്നൂർ, അമ്പലപ്പുഴ, കുട്ടനാട് തഹസിൽദാർമാർക്ക് കലക്ടർ എസ്. സുഹാസ് നിർദേശം നൽകി. പമ്പ, കക്കി ഡാമുകൾ തുറക്കുമെന്ന അറിയിപ്പ് വന്നതോടെ തോട്ടപ്പള്ളിയിലെ 40ൽ 21ഷട്ടറും ഉയർത്തിയിട്ടുണ്ട്. ബാക്കിയുള്ളവകൂടി ഉയർത്തുകയാണ്. കിഴക്കൻവെള്ളം ക്രമാതീതമായി വരുകയാണെങ്കിൽ തോട്ടപ്പള്ളി പൊഴി കുറച്ചുകൂടി വീതിയിൽ മുറിക്കാനും സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. പമ്പയാറി​െൻറ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ചെങ്ങന്നൂരിൽ അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ ബോട്ടുകൾ സജ്ജമാക്കാൻ അഗ്നിരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.ഡി.എം.എ ജില്ല ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച മുതൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മത്സ്യവകുപ്പി​െൻറ നേതൃത്വത്തിൽ ഉച്ചഭാഷിണിയിലൂടെ വിവരം ധരിപ്പിക്കുന്നുണ്ട്. കടലിൽ പോയ മുഴുവൻ മത്സ്യത്തൊഴിലാളികളും തിരിച്ച് എത്തിയതായി മത്സ്യവകുപ്പ് അധികൃതർ അറിയിച്ചു. തീരദേശത്ത് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ വിവരമറിയിച്ച് അവർ വഴിയും ഇവരിലേക്ക് സന്ദേശമെത്തിക്കാൻ പൊതുമരാമത്ത് മന്ത്രി നിർദേശിച്ചു. ജില്ലക്ക് ഇതുവരെ ഭീഷണിയില്ലെങ്കിലും എല്ലാ വകുപ്പുകളോടും ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഭക്ഷണവിതരണ കേന്ദ്രങ്ങൾ തുടങ്ങാൻ സജ്ജീകരണം ചെയ്തതായും കലക്ടർ അറിയിച്ചു. യോഗത്തിൽ ആർ. രാജേഷ് എം.എൽ.എ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, തോമസ് ചാണ്ടി എം.എൽ.എയുടെ പ്രതിനിധി, ബന്ധപ്പെട്ട വകുപ്പ് മേധാവികൾ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബി.എം.എസ് ധർണ ആലപ്പുഴ: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം ഒപ്പുവെക്കുക, പ്രളയത്തി​െൻറ പേരിൽ ജീവനക്കാരിൽ നിന്നുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കുക, െക.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് ജില്ല സമിതിയുടെ നേതൃത്വത്തിൽ ഇൗമാസം 11ന് രാവിലെ 11ന് െഎശ്വര്യ ഒാഡിറ്റോറിയത്തിന് മുൻവശം ധർണ നടത്തും. ബി.എം.എസ് സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളിൽ നടത്തുന്ന രാപകൽ ധർണയുടെ ഭാഗമായാണ് ധർണ സംഘടിപ്പിക്കുന്നത്. സംസ്ഥാന ട്രഷറർ ജി.കെ. അജിത്ത് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ടി.പി. വിജയൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ടി.പി. വിജയൻ, സെക്രട്ടറി ബിനീഷ് ബോയ്, ട്രഷറർ പി. ശ്രീകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story