Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൾക്കൂട്ടത്തിനിടയിലും...

ആൾക്കൂട്ടത്തിനിടയിലും ആളറിയാം...

text_fields
bookmark_border
കൊച്ചി: വൻ ജനാവലിക്കിടയിൽ നിൽക്കുന്ന ഒരാളെ വളരെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുമോ? ആളെ മാത്രമല്ല, അവരുടെ വ്യക്തിവിവരങ്ങളടക്കം ചോർത്തിയെടുക്കാൻ കഴിയുമെന്നാണ് ഫേസ് ഡിറ്റക്ഷൻ ഹാക്കിങ് സംവിധാനം അവതരിപ്പിച്ച ക്ലൗഡ് കമ്പനി സ്ഥാപകനും സി.ടി.ഒയുമായ രാഹുൽ ശശി വ്യക്തമാക്കുന്നത്. ഇത് സദസ്സിനുമുന്നിൽ വിജയകരമായി അവതരിപ്പിക്കുകയും ചെയ്തു അദ്ദേഹം. കൊക്കൂൺ വേദിയുടെ പുറത്തെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴും അകത്ത് സദസ്സിലിരുന്ന് പരിപാടി ശ്രദ്ധിക്കുമ്പോഴും ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയെടുത്തത് രാഹുൽ ശശി സ്ക്രീനിൽ പ്രദർശിപ്പിച്ചത് ആശ്ചര്യത്തോടെയാണ് കാണികൾ വീക്ഷിച്ചത്. ഡ്രോണുകളുടെ സഹായത്തോടെയാണ് വ്യക്തികളെ തിരിച്ചറിയുന്നത്. ആകാശത്തിലൂടെ പറന്നുയരുന്ന ഡ്രോണിലെ കാമറ ആൾക്കൂട്ടത്തിലെ ഓരോ വ്യക്തികളുടെയും മുഖം തിരിച്ചറിയുകയും അത് കമ്പ്യൂട്ടർ സ്ക്രീനിലൂടെ ഹാക്കറെ അറിയിക്കുകയും ചെയ്യും. വ്യക്തമായി തിരിച്ചറിഞ്ഞ മുഖങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടാകും. അതിനുമുകളിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ റെഡി. വ്യക്തിയെ സംബന്ധിക്കുന്ന ലഭ്യമായ വിവരങ്ങളെല്ലാം ഇതിലൂടെ ശേഖരിക്കാൻ ഹാക്ക് ചെയ്യുന്നയാൾക്ക് കഴിയുമെന്നതാണ് പ്രത്യേകത. സൈബർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോരുത്തരുടെയും മുഖംതിരിച്ചറിയുകയും അവരുടെ സ്മാർട്ട് ഫോണിൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൂടെ കടന്നുചെന്ന് വിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. ഈ സാങ്കേതികവിദ്യ ശബരിമലയിൽ ഉപയോഗപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അവതരണം വീക്ഷിച്ച ശേഷം ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. രാഹുൽ ശശിയെ അദ്ദേഹം ഉപഹാരം നൽകി ആദരിക്കുകയും െചയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story