Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിറഞ്ഞുകവിഞ്ഞ്...

നിറഞ്ഞുകവിഞ്ഞ് സദസ്സ്​; ലോക സൈബര്‍ വിദഗ്ധരുടെ വേദിയായി കൊക്കൂൺ

text_fields
bookmark_border
കൊച്ചി: കേരള പൊലീസ്, ജിടെക്, ഐ.ടി മിഷന്‍ എന്നിവരുടെ പിന്‍തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിങ് ഓഫ് സൈബര്‍ സ്‌പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായി കൊച്ചിയില്‍ ആരംഭിച്ച കൊക്കൂണ്‍ പതിനൊന്നാം പതിപ്പിന് മികച്ച പ്രതികരണം. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ലോകോത്തര സൈബര്‍ വിദഗ്ധരും, ലോകോത്തര സൈബര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പ്രതിനിധികളാണ് എത്തിച്ചേര്‍ന്നത്. നാല് വേദികളില്‍ നടന്ന വിവിധ സൈബര്‍ കോൺഫറൻസുകളില്‍ ലോകത്തിലെ പുതിയ സൈബര്‍ മാറ്റങ്ങളും അത്യാധുനിക സംവിധാനങ്ങളും ചര്‍ച്ചയായി. ലുക്കിങ് എ ഡെകേഡ് എ ഹെഡ് ബിഗ് ഡാറ്റാ, ഡ്രോണ്‍സ്, റോബോട്ട്‌സ് ആൻഡ് സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ രാഹുല്‍ ശശി, സൈബര്‍ സെക്യൂരിറ്റി കപാസിറ്റി ബില്‍ഡിങ് ടേണിങ് നോളജ് ഇന്‍ടു പെര്‍ഫോമന്‍സ് എന്ന വിഷയത്തില്‍ ടാല്‍ കാര്‍ടന്‍, ബിയോഡ് കോംപ്ലിനന്‍സ് സെക്യൂരിറ്റി ചലഞ്ചേഴ്‌സ് ഫോര്‍ ഫിനാന്‍ഷ്യല്‍ സർവിസസ് ഇന്‍ഡസ്ട്രി ഇന്‍ ഇന്ത്യ എന്ന വിഷയത്തില്‍ മുരളി നമ്പ്യാര്‍, കെ. ബിജു, ഷിജു റാവുത്തര്‍, രാജേഷ് ഹെര്‍മാണി എന്നിവരും, ഇൻറര്‍നാഷനല്‍ കൊളാബറേഷന്‍ ആന്‍ഡ് വിക്റ്റിം പെഡൻറിഫിക്കേഷന്‍ ഇന്‍ ചൈല്‍ഡ് സെക്‌ഷ്വൽ എക്‌സ്പോഷന്‍ എന്ന വിഷയത്തില്‍ സെസിലി വാലിന്‍, ദി ഡെയിഞ്ചറസ് ഓഫ് ടെക്‌നോളജി ആന്‍ഡ് ചൈല്‍ഡ് എക്‌സ്പോഷന്‍ ഓണ്‍ ലൈന്‍ എന്ന വിഷയത്തില്‍ ഗുലേറനോ ഗാല്‍റിസ, സെക്യൂരിറ്റി ട്രാന്‍സ്ലേഷന്‍ ഇന്‍ ടുഡേ ഡിജിറ്റല്‍ വേള്‍ഡ് എന്ന വിഷയത്തില്‍ ഫോര്‍ട്ടിനേറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്സ് ആന്‍ഡ് സോഷ്യല്‍ മീഡിയ അനെലറ്റിസ് ഇന്‍ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷന്‍ എന്ന വിഷയത്തില്‍ അമിത് ദൊബൈ, ഹാക്കിങ് യുവര്‍ ഓര്‍ഗനൈസേഷന്‍ സെക്യൂരിറ്റി കള്‍ചറല്‍ ബിഫോര്‍ സംവണ്‍ എൽഡസ് ഡോസ് എന്ന വിഷയത്തില്‍ െബ്രയിന്‍ ബയഗവ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. സൈബര്‍ രംഗത്തുണ്ടാകുന്ന വളര്‍ച്ചക്ക് അനുസൃതമായി സൈബര്‍ തട്ടിപ്പുകളും വർധിച്ച് വരുന്നതായി കോണ്‍ഫറന്‍സ് വിലയിരുത്തി. രാജ്യാന്തര തലത്തിലും പ്രദേശികതലത്തിലും ഒരു പോലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വർധിച്ച് വരുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ രാജ്യാന്തര തലത്തില്‍ ഒരു ഒത്തുരമക്ക് സമയമായെന്നും ഇതിനായി സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കേണ്ടതി​െൻറ ആവശ്യകതയും കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായി.
Show Full Article
TAGS:LOCAL NEWS 
Next Story