Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.ജി.പിയെ...

ഡി.ജി.പിയെ തട്ടിയെടുത്ത് കാർ ഹാക്കിങ്; കൊക്കൂണിൽ കൗതുക കാഴ്ചകൾ

text_fields
bookmark_border
കൊച്ചി: 'ഡി.ജി.പി ലോക്നാഥ് ബെഹറയെ കാർ ഹാക്ക് ചെയ്ത് തട്ടിക്കൊണ്ടുപോയി...' കേൾക്കുമ്പോൾ അമ്പരപ്പ് വേണ്ട. 'കൊക്കൂൺ 2018' സൈബർ സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച കാർ ഹാക്കിങ് സംവിധാനം പരിചയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഡി.ജി.പിയെതന്നെ കയറ്റി കാർ തട്ടിക്കൊണ്ടുപോയത്. ഡ്രൈവിങ് സീറ്റിന് ഇടതുവശത്ത് ഡി.ജി.പി ഇരിപ്പുറപ്പിച്ചതോടെ കാർ ഹാക്കർമാരുടെ നിയന്ത്രണത്തിലാകുകയും മുന്നോട്ട് ചലിക്കുകയും ചെയ്തു. ഡ്രൈവറുടെ ആവശ്യമില്ലാതെ കാറിനുള്ളിലോ പുറത്തോ ഇരുന്ന് നിയന്ത്രിക്കാവുന്നതാണ് സംവിധാനം. ടി.സി.എസ് ഗ്ലോബല്‍ തലവൻ റോഷി ജോണി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറില്ലാത്ത കാര്‍ ജി.പി.എസി​െൻറ സഹായത്തോടെ എങ്ങനെ പുറത്തുനിന്ന് ഒരാള്‍ക്ക് തട്ടിയെടുക്കാമെന്ന് പ്രേക്ഷകരെ നേരിട്ട് കാണിച്ചത്. നീണ്ട ഒമ്പതുവര്‍ഷത്തെ പരിശ്രമഫലമാണ് റോഷിയും സംഘവും വെള്ളിയാഴ്ച കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറി​െൻറ സഹായത്തോടെ 80 മുതല്‍ 200 മീ. വരെ അകലത്തിലുള്ള വാഹനങ്ങളുടെ അകലം തിരിച്ചറിഞ്ഞാണ് വാഹനം ഓട്ടം ക്രമീകരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ നിയന്ത്രണമില്ലാതെ പായുന്ന വാഹനം ഓടിക്കുന്നതി​െൻറ ഫലമായി അപകടങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിൽ അച്ചടക്കമുള്ള ഡ്രൈവിങ് സംവിധാനത്തെ ഡ്രൈവറില്ലാത്ത കാറിലൂടെ അവതരിപ്പിക്കുക എന്നതും ലക്ഷ്യമാണെന്ന് റോഷി ജോൺ പറയുന്നു. ഇതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഒരു വാഹനം സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമായും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന കാര്‍ എന്നതാണ് ഇതി​െൻറ പ്രത്യേകതയെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഈ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള പഠനങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story