Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈവിധ്യങ്ങൾ നിറച്ച്...

വൈവിധ്യങ്ങൾ നിറച്ച് റോബോട്ടിക്, ഹാക്കിങ് വില്ലേജുകൾ

text_fields
bookmark_border
കൊച്ചി: സൗജന്യമായി വൈ-ഫൈ ലഭിച്ചാൽ അത് ഉപയോഗിക്കാത്തവർ വിരളമാണ്. എന്നാൽ, അതിലൊളിച്ചിരിക്കുന്ന ചതിക്കുഴികളുടെ ആഴം ആരെയും ഭയപ്പെടുത്തുന്നതാണ്. പബ്ലിക് വൈ-ഫൈകളിലൂടെ ഫോണിൽ കടന്നുകയറി നമ്മൾ അറിയാതെ നമ്മുടെ ഫോണിലെ കാമറ ഓണാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വരെയുള്ള കാര്യങ്ങൾ ഹാക്കർമാർക്ക് ചെയ്യാനാകും. ഹാക്കർമാർ എങ്ങനെ ഇത് ചെയ്യുന്നു എന്നതടക്കം വിശദീകരിക്കുകയാണ് കൊക്കൂണിലെ ഹാക്കിങ് വില്ലേജിൽ. ചതിക്കുഴികൾ ചൂണ്ടിക്കാട്ടി സൈബര്‍ രംഗത്ത് പാലിക്കേണ്ട സുരക്ഷയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണിവിടെ. നമ്മുടെ വീടും, മൊബൈല്‍ ഫോണും, ബാങ്ക് അക്കൗണ്ടുകളും, കാറും, ഒക്കെ എന്തിന് ദൈനംദിന ജീവിതത്തില്‍ പെരുമാറുന്ന കാര്യങ്ങളിലൊക്കെ ഇത്തരക്കാരുടെ കൈകടത്തലുകൾ സാധ്യമാകുന്നുവെന്ന് വിദഗ്ധർ നേരിട്ട് കാണിച്ചുതന്ന് ബോധ്യപ്പെടുത്തുകയാണ്. ഏതൊക്കെ തരത്തിലാണ് ഹാക്കര്‍മാര്‍ നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന കാര്യങ്ങള്‍ ഹാക്ക് ചെയ്യുന്നതെന്ന് മനസ്സിലാക്കിയാല്‍ ഒരു നിമിഷം ഇവ സുരക്ഷിതമാക്കുന്നതിനുള്ള വഴി ആരായും. ഇന്ന് ഇൻറർനെറ്റ് ബാങ്കിങ് ഉപയോഗിക്കാത്തവര്‍ വിരളമാണ്. അതി സുരക്ഷയില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ നമ്മുടെ നിസ്സാര അശ്രദ്ധകാരണം ഹാക്ക് ചെയ്യപ്പെടുകയും അതുവഴി നമുക്ക് നഷ്ടം ഉണ്ടാകുകയും ചെയ്യാനുള്ള സാഹചര്യങ്ങളാണ് ഹാക്കിങ് വില്ലേജില്‍ പരിചയപ്പെടുത്തുന്നത്. റോബോട്ടുകള്‍ക്ക് മലയാളികളുടെ നിത്യജീവിതത്തില്‍ ഇതുവരെ പ്രസക്തി വന്നിരുന്നില്ല. എന്നാല്‍, കുട്ടികളെ പഠിപ്പിക്കാനായി പാട്ടുപാടുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്ന റോബോട്ടിക് വില്ലേജിലെ റോബോട്ടുകള്‍ കാണികളെ ഒന്ന് അതിശയിപ്പിക്കും. ഒരു നിമിഷം അതിനൊപ്പം നൃത്തം ചെയ്യണമെന്ന് പോലും നമുക്ക് തോന്നിയാല്‍ അതിശയമില്ല. സൈബര്‍ രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകളോടൊപ്പം സൈബര്‍ രംഗത്തെ സുരക്ഷക്കുള്ള ആവശ്യവും പ്രതിപാദിക്കുകയാണ് ഹാക്കിങ് വില്ലേജില്‍.
Show Full Article
TAGS:LOCAL NEWS 
Next Story