Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഞ്ഞുശ്രേയയുടെ...

കുഞ്ഞുശ്രേയയുടെ കരങ്ങളിൽ യോഗ ഭദ്രം

text_fields
bookmark_border
മണ്ണഞ്ചേരി: ശ്രേയ ജീവിതം പഠിക്കുന്നതേയുള്ളൂ. പക്ഷേ, യോഗ ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇൗ 12കാരി. യോഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാധ്യാപികയാണ് ശ്രേയ ആർ. നായർ. ആലപ്പുഴ കലവൂർ വേട്ടുവേലി വെളിയിൽ വാദ്യകലാകാരൻ സുധികുമാറി​െൻറയും രോഹിണിയുടെയും മകളാണ്. ചെറുപ്രായത്തിൽ യോഗയുമായി ബന്ധപ്പെട്ട് എല്ലാ നേട്ടങ്ങളും ഈ മിടുക്കി സ്വന്തമാക്കി. സ്വർണമെഡൽ നേടിയ യോഗാഭ്യാസി എന്ന നേട്ടവും ശ്രേയക്ക് സ്വന്തം. കഴിഞ്ഞ സെപ്റ്റംബറിൽ തിരുവനന്തപുരത്ത് നടന്ന യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എട്ടാമത് ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധാനംചെയ്ത് യോഗാസനത്തിലും ഋതുമിക്കിലും വിജയവും നേടി. അ‍ഞ്ചാം വയസ്സിൽതന്നെ നൂറിലധികം ആസനങ്ങളും എട്ട് പ്രാണായാമങ്ങളും ഷഡ്ക്രിയകളും സ്വായത്തമാക്കി. അഞ്ചാം വയസ്സുമുതൽ മെയ്വഴക്കത്തോടെ കാണിക്കുന്ന അഭ്യാസങ്ങൾ എന്താണെന്ന് വീട്ടുകാർക്കും മനസ്സിലായില്ല. തുടർന്ന് കുങ്ഫു ക്ലാസിൽ ചേർത്തു. കുങ്ഫുവിനുമപ്പുറമുള്ള പ്രകടനങ്ങൾ ചെയ്യുന്നത് യോഗയുടെ ആരും കാണാത്ത അഭ്യാസങ്ങൾ ആണെന്ന് മനസ്സിലാക്കിയതോടെ യോഗാചാര്യന്മാരായ കൃഷ്ണക്കുറുപ്പ്, എം. സുരേന്ദ്രൻ എന്നിവരിൽനിന്ന് മാർഗനിർദേശങ്ങളും പരിശീലനവും സ്വീകരിച്ചു. ഇഷ്ടവിഷയം യോഗയായി തെരഞ്ഞെടുത്ത് യോഗയിൽ ടി.ടി.സി നേടിയെടുത്ത കലവൂർ ഗവ. ഹൈസ്കൂളിലെ ഈ ഏഴാം ക്ലാസുകാരി സ്കൂളിലെ യോഗാ ശിരോമണിയുമാണ്. ആചാര്യന്മാർക്കുപോലും വശമില്ലാത്ത ആസനങ്ങൾ ശ്രേയക്ക് വഴങ്ങും. കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ കലവൂരിലെ ശ്രേയയുടെ വീട്ടിൽ യോഗ അഭ്യസിക്കുന്നു. പ്ലാവിനി പ്രാണായാമത്തി​െൻറ ഭാഗമായി 15 മിനിറ്റോളം വെള്ളത്തിൽ പൊങ്ങിക്കിടക്കും. പ്രധാനമന്ത്രിയുെടയും മുഖ്യമന്ത്രിയുെടയും കേന്ദ്ര ആയുഷ് മന്ത്രാലയത്തി​െൻറയും അഭിനന്ദന സന്ദേശങ്ങളും നിരവധി പുരസ്കാരങ്ങളും ശ്രേയയെ തേടിയെത്തിയിട്ടുണ്ട്. കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റ്, 10ാം വയസ്സിൽ യോഗയിൽ ടി.ടി.സി, ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ആദ്യ സ്വർണമെഡൽ എന്നിവ നേടി. ഒരു മിനിറ്റുകൊണ്ട് പ്രയാസമേറിയ പരമാവധി യോഗമുറകൾ പ്രദർശിപ്പിച്ചതിന് ഇന്ത്യൻ ബുക്ക് ഓഫ് െറക്കോഡിൽ ഇടം നേടി. രണ്ടുതവണ സംസ്ഥാന യോഗ ചാമ്പ്യൻ, യോഗ ഒളിമ്പ്യാഡിൽനിന്ന് സ്വർണ മെഡൽ, 2018ലെ അന്താരാഷ്ട്ര യോഗ െപ്ലയർ, സംസ്ഥാന സർക്കാറി​െൻറ 2017ലെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് എന്നിവക്ക് അർഹയായിട്ടുണ്ട്. അനുജത്തി ആർ. നായർ കലവൂർ ഗവ. ഹൈസ്കൂൾ നാലാംക്ലാസ് വിദ്യാർഥിനിയാണ്. -ടി.എ.കെ. ആശാൻ
Show Full Article
TAGS:LOCAL NEWS 
Next Story