Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിഭാഷക ക്ഷേമനിധി...

അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്​: സി.ബി.​െഎ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക്​ പരാതി

text_fields
bookmark_border
കൊച്ചി: അഭിഭാഷക ക്ഷേമനിധി തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ക്ഷേമനിധിയിലേക്ക് അഭിഭാഷകർ അടച്ച തുക തട്ടിയെടുത്തതിനുപുറെമ അഭിഭാഷക വെൽഫെയർ സ്റ്റാമ്പ് വിതരണത്തിലും തട്ടിപ്പ് നടന്നതായി ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ അംഗങ്ങളായ രണ്ടുപേരാണ് പരാതി നൽകിയിരിക്കുന്നത്. 2006 മുതൽ 2011വരെയുള്ള കാലയളവിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തിട്ടുണ്ടെങ്കിലും രണ്ട് വർഷമായി അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് അഭിഭാഷകർ നൽകിയ പരാതിയിൽ പറയുന്നു. നാല് കോടിയോളം രൂപയുടെ തട്ടിപ്പിനുപുറെമ വ്യാജരേഖ ചമച്ചതടക്കമുള്ള കുറ്റങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഒരു അക്കൗണ്ടൻറിനെ മാത്രം പ്രതി ചേർത്തുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. തട്ടിപ്പിന് പിന്നിലെ മുഴുവൻപേരെയും വെളിച്ചത്തു കൊണ്ടുവരണമെന്നും ഇതിന് സി.ബി.െഎ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story