Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: നബാര്‍ഡ് ചര്‍ച്ച നടത്തി

text_fields
bookmark_border
കൊച്ചി: കേരളം അടുത്തിടെ നേരിട്ട പ്രളയക്കെടുതി സംബന്ധിച്ച് നബാര്‍ഡ് അവലോകന ചര്‍ച്ച നടത്തി. നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷ​െൻറ (എഫ്.പി.ഒ)പ്രതിനിധികളുമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്. കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമാണ് എഫ്.പി.ഒകള്‍ പ്രവര്‍ത്തിക്കുന്നത്. ലക്ഷദ്വീപില്‍ രണ്ടെണ്ണമുള്‍പ്പെടെ നബാര്‍ഡ് കേരളയുടെ പ്രൊഡ്യൂസര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 150 എഫ്.പി.ഒയാണ് ഉള്ളത്. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ എഫ്.പി.ഒകളുടെ സേവനങ്ങള്‍ വിലയിരുത്താനാണ് എറണാകുളത്ത് ചര്‍ച്ച സംഘടിപ്പിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മേഖലകളിലും ചർച്ച നടന്നിരുന്നു. നബാര്‍ഡ് ജനറല്‍ മാനേജര്‍ ഡോ. പി. സെല്‍വരാജ് ഉദ്ഘാടനം ചെയ്ത അവലോകന ചര്‍ച്ചയില്‍ ഡി.ജി.എം കെ. ഉഷ, എ.ജി.എം സ്‌കറിയ മാത്യു, ഡിസ്ട്രിക്ട് െഡവലപ്‌മ​െൻറ് മാനേജര്‍ അശോക് കുമാര്‍ നായര്‍, രമേഷ് വേണുഗോപാല്‍, കെ.ബി. ദിവ്യ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story