Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളപ്പൊക്ക...

വെള്ളപ്പൊക്ക ദുരിതാശ്വാസ അപേക്ഷ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
പൂച്ചാക്കൽ: മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം ലഭിക്കാൻ താലൂക്കിൽ നൽകിയ അപേക്ഷയും അനുബന്ധ രേഖകളും റോഡരികിൽ ഉപേക്ഷിച്ചനിലയിൽ. പാണാവള്ളി പഞ്ചായത്ത് 11ാം വാർഡിൽ മിനാ മൻസിലിൽ എസ്.എ. നൗഷാദി​െൻറ പേരിലെ അപേക്ഷയാണ് കാൽനടക്കാരന് കിട്ടിയത്. ചേർത്തല താലൂക്ക് ഓഫിസിൽ നൽകിയ അപേക്ഷയും രേഖകളും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാണാവള്ളി വില്ലേജിലേക്ക് നൽകിയിരുന്നു. ഇതാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷന് സമീപം റോഡരികിൽനിന്ന് ലഭിച്ചത്. ചേർത്തല തഹസിൽദാർക്ക് സെപ്റ്റംബർ 18ന് നൽകിയ അപേക്ഷ 2972/18 ആയി ഫയലിൽ സ്വീകരിച്ച് പാണാവള്ളി വില്ലേജിൽ 97ാം നമ്പറായി ചേർത്തിട്ടുണ്ട്. കിട്ടിയ അപേക്ഷകൾ മുഴുവൻ ഓഫിസിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് പാണാവള്ളി വില്ലേജ് ഓഫിസറോട് അന്വേഷിച്ചപ്പോൾ മറുപടി നൽകിയത്. അപേക്ഷ റോഡരികിൽനിന്ന് ലഭിച്ചെന്ന് പറഞ്ഞപ്പോൾ അന്വേഷണത്തിന് പോയവരുടെ പക്കൽനിന്ന് കൈമോശം വന്നതാകാം എന്നായിരുന്നു വില്ലേജ് ഓഫിസറുടെ മറുപടി. വെള്ളപ്പൊക്ക സമയത്ത് വീടിനകത്ത് ദിവസങ്ങളോളം വെള്ളം കെട്ടി നിന്നതിനാൽ അപേക്ഷകനായ നൗഷാദും കുടുംബവും ഒരാഴ്ചയിലേറെ സഹോദര​െൻറ വീട്ടിലായിരുന്നു. വീട്ടിലെ ഉപകരണങ്ങൾ പലതും നശിച്ചിരുന്നു. അന്വേഷണത്തിന് നൗഷാദി​െൻറ വീട്ടിൽ ആരും എത്തിയില്ല. തുടർന്ന് ദിവസങ്ങളായി പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ കയറിയിറങ്ങുകയായിരുന്നു. രണ്ടാഴ്ച മുമ്പ് താലൂക്ക് ഓഫിസിൽ അപേക്ഷ നൽകി സഹായധനം കാത്തിരിക്കുന്നതിനിടെയാണ് അപേക്ഷ റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പറയകാട് സഹകരണ ബാങ്കിന് പുതിയ ഓഫിസ് തുറവൂർ: കേരളത്തിലെ സഹകരണ ബാങ്കുകൾ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പറയകാട് സഹകരണ ബാങ്കി​െൻറ പുതിയ ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഷോപ്പിങ് കോംപ്ലക്സ് കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബുവും സോളാർ പവർ പ്ലാൻറ് ഡി.സി.സി പ്രസിഡൻറ് എം. ലിജുവും ഓഡിറ്റോറിയം എ.എം. ആരിഫും ഉദ്ഘാടനം ചെയ്തു. ജില്ല സഹകരണസംഘം ജോയൻറ് രജിസ്ട്രാർ ജി. ശ്രീകുമാർ, സഹകരണസംഘം ജോയൻറ് ഡയറക്ടർ വി. ബാബു, േപ്രമാ രാജപ്പൻ, ടി.ജി. പദ്മനാഭൻ നായർ, ദിലീപ് കണ്ണാടൻ, പി.കെ. സാബു, പി.കെ. ഫസലുദ്ദീൻ, കെ. ദീപു, പി.വി. ജോസഫ്, മാലതി, ബാങ്ക് പ്രസിഡൻറ് തിരുമല വാസുദേവൻ, എം. കമാൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story