Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്രഹ്മപുരം...

ബ്രഹ്മപുരം മാലിന്യപ്ലാൻറില്‍നിന്ന്​ ദുര്‍ഗന്ധവും അസഹ്യമാകുന്നു

text_fields
bookmark_border
പള്ളിക്കര: കൊച്ചി കോര്‍പറേഷ‍​െൻറ ബ്രഹ്മപുരം ഖരമാലിന്യ പ്ലാൻറില്‍നിന്ന് ദുര്‍ഗന്ധം അസഹ്യമാകുന്നു. പ്രളയത്തെതുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യം ബ്രഹ്മപുരത്ത് നിക്ഷേപിക്കുകയും തുലാവര്‍ഷം ശക്തമാകുകയും ചെയ്തതോടെ പരിസരപ്രദേശങ്ങളില്‍ ദുര്‍ഗന്ധവും ശക്തമായി. വൈകുന്നേരങ്ങളിലാണ് പലപ്പോഴും ദുര്‍ഗന്ധം കൂടുതൽ അനുഭവപ്പെടുന്നത്. നൂറുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ പ്ലാൻറില്‍ കൂടികിടക്കുകയാണ്. ബ്രഹ്മപുരം, പിണര്‍മുണ്ട, പാടത്തിക്കര, പെരിങ്ങാല, കരിമുകള്‍, അമ്പലമുകള്‍, പള്ളിക്കര, കാക്കനാട് തൃക്കാക്കര ഭാഗങ്ങളിലും ദുര്‍ഗന്ധം രൂക്ഷമാണ്. മാലിന്യ പ്ലാൻറില്‍നിന്നുള്ള ശക്തമായ ദുര്‍ഗന്ധം ജനങ്ങളെ ദുരിതത്തിലാക്കുന്നു. പരിസരത്തുള്ളവര്‍ക്ക് വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കുട്ടികൾക്കും പ്രായമായവർക്കും ശക്തമായ തലവേദനയാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമേ പരിസര പ്രദേശങ്ങളില്‍ ഈച്ചശല്യവും രൂക്ഷമാണ്. ലോഡ്കണക്കിന് മാലിന്യമാണ് പ്ലാൻറില്‍ കൂടിക്കിടക്കുന്നത്. ഇതിനുപുറമെ പ്ലാസ്റ്റിക് മലകളും. കടമ്പ്രയാറിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്ലാൻറില്‍നിന്ന് മലിനജലം ഒഴുകുന്നത് അങ്ങോട്ടുതന്നെയാണ്. നിരവധി പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ഇന്‍ഫോപാര്‍ക്കും സമാര്‍ട്ട്‌സിറ്റിയുമെല്ലാം കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. മാലിന്യം ഒഴുകുന്നത് നിരവധി പ്രദേശങ്ങളില്‍ കുടിവെള്ളപ്രതിസന്ധി ഉണ്ടാക്കും. കടമ്പ്രയാറി​െൻറയും മനക്കക്കടവ് തോടി​െൻറയും ചിത്രപ്പുഴയുടെയും സംഗമസ്ഥാനം കൂടിയാണ് ബ്രഹ്മപുരം. ദുര്‍ഗന്ധം ശക്തമായതോടെ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നേരത്തേ പിണര്‍മുണ്ടയിലും പരിസരത്തും മഞ്ഞപ്പിത്തം ഉള്‍പ്പെടെ പടര്‍ന്നുപിടിക്കുകയും മരണത്തിനുവരെ ഇടയാക്കിയിട്ടുണ്ട്. ഇതിനുപുറമേ കക്കൂസ് മാലിന്യങ്ങളും ബ്രഹ്മപുരം പ്രദേശത്ത് തള്ളുന്നത് വ്യാപകമാണ്. ഇതും കടമ്പ്രയാറിലേക്കാണ് ഒഴുകിയെത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story