Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല സ്ത്രീപ്രവേശനം: ...

ശബരിമല സ്ത്രീപ്രവേശനം: പ്രതിഷേധപരിപാടികള്‍ക്ക് രൂപം നൽകും -കരയോഗം

text_fields
bookmark_border
കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കരയോഗത്തി​െൻറ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ക്ക് രൂപം നല്‍കുന്നു. രണ്ട് ലക്ഷത്തിലധികം അയ്യപ്പഭക്തരെ അണിനിരത്തി വിപുലമായ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എറണാകുളം കരയോഗം പ്രസിഡൻറ് പി. രാമചന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് ആലോചനയോഗം ഞായറാഴ്ച വൈകീട്ട് 3.30ന് ടി.ഡി.എം ഹാളില്‍ ചേരും. ശബരിമല വിഷയത്തില്‍ ആരാധനമൂല്യങ്ങള്‍ മനസ്സിലാക്കാതെയാണെന്ന് സുപ്രീംകോടതി വിധി വന്നതെന്ന് പി.എസ്‌.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. ഓരോ ആരാധനാലയങ്ങളിലും പാലിക്കപ്പെടേണ്ട രീതികളുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന ആചാര അനുഷ്ഠാനങ്ങളെ മറന്നുകൊണ്ടുള്ള കോടതി നിലപാട് തിരുത്താന്‍ തയാറാകണം. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെ ഒരുകാലത്തും നിരോധിച്ചിട്ടില്ല. 10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകമാത്രമാണ് ചെയ്തിട്ടുള്ളത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ക്കുള്ള നിയന്ത്രണം വ്യക്തിസ്വാതന്ത്ര്യവുമായി കൂട്ടികുഴക്കേണ്ട കാര്യമില്ലെന്നും ഭരണഘടനാനുസൃതമായ പ്രക്ഷോഭങ്ങളിലൂടെ വിധി തിരുത്തികുറിക്കാനാകുമെന്നും ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. ഗോവിന്ദ് കെ. ഭരതന്‍, സിജി രാജഗോപാല്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story