Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലങ്കരഡാമിെൻറ ഷട്ടറുകൾ ...

മലങ്കരഡാമിെൻറ ഷട്ടറുകൾ തുറന്നു

text_fields
bookmark_border
മൂവാറ്റുപുഴ: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മലങ്കര ഡാമി​െൻറ ഷട്ടറുകൾ തുറന്നു. ഡാമിലെ ആറ് ഷട്ടറും വെള്ളിയാഴ്ച രാവിലെയാണ് തുറന്നത്. മൂവാറ്റുപുഴയാറിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടില്ലെങ്കിലും ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ തുടർന്നതോടെയാണ് മലങ്കര ഡാമിൽ ജലനിരപ്പ് ഉയർന്നത്. 42 മീറ്ററാണ് മലങ്കര ഡാമി​െൻറ പൂര്‍ണ സംഭരണശേഷി. 41.30 മീറ്ററില്‍ ജലനിരപ്പ് എത്തിയാല്‍ കാഞ്ഞാര്‍ കോളനി പ്രദേശം വെള്ളത്തിനടിയിലാകും. ഇതേതുടർന്നാണ് വെള്ളിയാഴ്ച 11ഒാടെ ഷട്ടറുകൾ തുറന്നത്. നാല് ഷട്ടർ 20 സ​െൻറിമീറ്ററും നാലും അഞ്ചും ഷട്ടർ 50 സ​െൻറിമീറ്ററുമാണ് തുറന്നത്. 76,000 ലിറ്റർ വെള്ളമാണ് സെക്കൻഡിൽ ഡാമിൽനിന്ന് തുറന്നു വിടുന്നത്. സെക്കൻഡിൽ 81,513 ലിറ്റർ വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഇതിനിടെ, മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ജലവും ഒഴുകിയെത്തുന്നത് മലങ്കരയിലേക്കാണ്.
Show Full Article
TAGS:LOCAL NEWS 
Next Story