Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടമലയാറിൽ ജലനിരപ്പ്...

ഇടമലയാറിൽ ജലനിരപ്പ് 159.50 മീറ്റർ

text_fields
bookmark_border
കൊച്ചി: ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 159.50 മീറ്ററായി ഉയർന്നു. ഡാമി​െൻറ സംഭരണശേഷി 169 മീറ്ററാണ്. നിലവിൽ ജലനിരപ്പ് സ ്പിൽവേ ക്രെസ്റ്റ് ലെവലായ 161 മീറ്ററിനും താഴെയാണ്. എന്നാൽ, ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ നാല് സ്പിൽവേ ഗേറ്റുകളും ക്രെസ്റ്റ് ലെവലിൽനിന്ന് 30 സ​െൻറീമീറ്റർ വീതം ഉയർത്തി പരമാവധി 100 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാൻ അനുമതി ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ജില്ല കല്കടർ മുഹമ്മദ് വൈ. സഫീറുല്ലക്ക് കത്ത് നൽകി. വരും ദിവസങ്ങളിൽ ന്യൂനമർദം മൂലം അതിശക്തമായ മഴയുണ്ടായാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടി. കൂടാതെ, സ്പിൽവേ വഴി വെള്ളം ഇടമലയാറിലൂടെ പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോൾ നിലവിലെ അളവിൽനിന്ന് 20 സ​െൻറീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും തീരത്തുള്ളവർക്ക് ജാഗ്രതനിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story