Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവത്കരണ ക്യാമ്പ്

ബോധവത്കരണ ക്യാമ്പ്

text_fields
bookmark_border
ബോധവത്കരണ ക്യാമ്പ്
cancel
മൂവാറ്റുപുഴ: നഗരസഭയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്ററും സംയുക്തമായി നഗരസഭ ഹാളില്‍ വൈദ്യുതി സുരക്ഷ സംഘടിപ്പിച്ചു. നഗരസഭ സ്്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.കെ. സാഗര്‍ അധ്യക്ഷത വഹിച്ചു. കേരളം സീറോ ആക്സിഡൻറ് സംസ്ഥാനമാക്കുന്നതി​െൻറ സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വൈദ്യുതി മേഖലയില്‍ കഴിഞ്ഞ വര്‍ഷം 300ല്‍ അധികം അപകടമരണം സംഭവിച്ചതില്‍ കൂടുതലും പൊതുജനങ്ങളാണ്. പലതും അജ്ഞതകൊണ്ടും അശ്രദ്ധമൂലവുമാണ് ഉണ്ടാകുന്നത്. ഇതിന് മാറ്റം വരുത്തുന്നതിന് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ബോധവത്കരണത്തി​െൻറ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമാമത്ത് സലീം, സി.എം. സീതി, രാജി ദിലീപ്, കൗണ്‍സിലര്‍മാരായ സെലിന്‍ ജോര്‍ജ്, പി.പി. നിഷ, ടോജോ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story