Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്റ് നാശം വിതച്ചു;...

കാറ്റ് നാശം വിതച്ചു; 3500വാഴകൾ നിലംപൊത്തി

text_fields
bookmark_border
കാറ്റ് നാശം വിതച്ചു; 3500വാഴകൾ നിലംപൊത്തി
cancel
മൂവാറ്റുപുഴ: തുലാമഴയോടൊപ്പം വീശിയടിച്ച കാറ്റ് പായിപ്ര മേഖലയിൽ വ്യാപകനാശം വിതച്ചു. മൂവായിരത്തോളം കുലച്ച ഏത്തവാഴകൾ നശിച്ചു. മരം വീണ് വീട് തകർന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ കാറ്റാണ് നാശം വിതച്ചത്. കാറ്റിൽ മരം വീണ് മേക്കാലിൽ മുബീ​െൻറ വീടിനാണ് കേടുപാടുകൾ പറ്റിയത്. കുളക്കാടൻകുഴി നവാസ്, തടത്തികുന്നേൽ കോയാൻ, ഏനാലി കുന്നേൽ അബു, എഴുത്താനിക്കാട്ട് കരീം, ഇബ്രാഹീം എന്നിവരുടെ ഏക്കർകണക്കിന് വാഴത്തോട്ടമാണ് കാറ്റിൽ നശിച്ചത്. നവാസി​െൻറ അറുന്നൂറോളം മൂപ്പെത്തിയ വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. കോയാ​െൻറ നാനൂറോളം വാഴകളും അബുവി​െൻറ ആയിരത്തോളം വാഴകളും ഇബ്രാഹീം, കരീം എന്നിവരുടെ നാനൂറോളം വാഴകളും നശിച്ചു. പലരും ബാങ്കുകളിൽനിന്ന് വായ്പ എടുത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. നവാസിന് മാത്രം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ശക്തമായ കാറ്റിൽ നിരവധി മരങ്ങളും മറിഞ്ഞുവീണു.
Show Full Article
TAGS:LOCAL NEWS 
Next Story