Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസനിധി വിതരണം ...

ദുരിതാശ്വാസനിധി വിതരണം ചെയ്യുന്നത് മാര്‍ക്സിസ്​റ്റുകാര്‍ക്ക് -കെ. മുരളീധരന്‍

text_fields
bookmark_border
ദുരിതാശ്വാസനിധി വിതരണം ചെയ്യുന്നത് മാര്‍ക്സിസ്​റ്റുകാര്‍ക്ക് -കെ. മുരളീധരന്‍
cancel
കുന്നുകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ സ്വരൂപിക്കുന്ന ഫണ്ട് പ്രളയബാധിതരല്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്കാണ് വിതരണം ചെയ്യുന്നതെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. പുസ്തകം വാങ്ങാന്‍ സ്വരൂപിച്ച കുട്ടികള്‍ മുതല്‍ വയോധികരടക്കം ദുരിതാശ്വാസ നിധിയില്‍ നല്‍കിയ 1600 കോടി എന്ത് ചെയ്തുവെന്ന് സര്‍ക്കാര്‍ പറയുന്നില്ല. ദുരിതാശ്വാസ നിധിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പോക്കറ്റിലും, പെന്‍ഷന്‍കാരുടെ പിച്ചചട്ടിയിലും കയ്യിട്ട് വാരുന്നതായും മുരളീധരന്‍ കുറ്റപ്പെടുത്തി. പ്രളയത്തിനിരയായ കുന്നുകര തെറ്റന്‍കാട് അബ്ദുസമദിന് ലീഡര്‍ കെ. കരുണാകരന്‍ സ്റ്റഡി സ​െൻറര്‍ സഹകരണത്തോടെ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് 6.25 ലക്ഷം ചെലവില്‍ നിര്‍മിച്ച് നല്‍കുന്ന സ്നേഹ വീടി​െൻറ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിലെ അന്തരിച്ച സി.പി.എം എം.എല്‍.എയുടെ കുടുംബം പ്രളയത്തിനിരയായിരുന്നില്ല. എന്നാല്‍, ബാങ്കില്‍ നിന്ന് വായ്പയെടുത്ത എം.എല്‍.എയുടെ കുടുംബത്തിന് മൂന്ന് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതി​െൻറ ന്യായമെന്താണെന്ന് മുരളീധരന്‍ ചോദിച്ചു. കേരളത്തില്‍ ഡ്രാക്കുള ഭരണവും, കേന്ദ്രത്തില്‍ പൈശാചിക ഭരണവുമാണ് അരങ്ങേറുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു. സ്റ്റഡി സ​െൻറര്‍ ജില്ല ചെയര്‍മാന്‍ എം.എ. ചന്ദ്രശേഖരന്‍, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, വര്‍ഗീസ് മാത്യു, ഷിയോ പോള്‍, ബിന്ദു സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് തറയില്‍, കെ.ഹാരിസ്, ബേസില്‍ പോള്‍, സി.കെ. അബ്ദുല്‍ലത്തീഫ്, എം.എ. അബ്ദുല്‍ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story