Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനുഷ്യസ്‌നേഹം...

മനുഷ്യസ്‌നേഹം ഇസ്‌ലാമി​െൻറ അവിഭാജ്യഘടകം -^കാന്തപുരം

text_fields
bookmark_border
മനുഷ്യസ്‌നേഹം ഇസ്‌ലാമി​െൻറ അവിഭാജ്യഘടകം -^കാന്തപുരം
cancel
മനുഷ്യസ്‌നേഹം ഇസ്‌ലാമി​െൻറ അവിഭാജ്യഘടകം --കാന്തപുരം പറവൂർ: മനുഷ്യസ്‌നേഹം ഇസ്‌ലാമി​െൻറ അവിഭാജ്യഘടകമാണെന്നും ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി മനുഷ്യരെ സഹായിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. പറവൂരിൽ പ്രളയബാധിതരുടെ പുനരധിവാസ പാക്കേജി​െൻറ ജില്ലതല പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നി സംഘടനകളുടെ സഹകരണത്തോടെ കേരള മുസ്‌ലിം ജമാഅത്തി​െൻറ നേതൃത്വത്തില്‍ ജില്ലയിൽ 200 വീട് നിര്‍മിച്ച് നല്‍കും. 1000 വീടി​െൻറ നവീകരണവും അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് അര്‍ഹരെ കണ്ടെത്തും. പ്രളയം തകര്‍ത്ത നാടിനെ പുനര്‍നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുത്തേക്കും. ഒറ്റക്കെട്ടായി നാടിനെ കരകയറ്റാന്‍ സര്‍ക്കാറിന് മാത്രമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് സുന്നി സംഘടനകളുടെ ഇടപെടല്‍. മനുഷ്യത്വത്തെ പരിഗണിച്ച് ജാതിമത ഭേദമന്യേ അശരണരെയും ദുര്‍ബലരെയും സഹായിക്കണമെന്നാണ് ഇസ്‌ലാമിക അധ്യാപനം. ഭീകരതയും തീവ്രതയും മനുഷ്യത്വത്തിന് നിരക്കാത്തതും ഇസ്‌ലാമിന് അന്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. പുനരധിവാസ സമിതി ചെയര്‍മാന്‍ കല്‍ത്തറ പി. അബ്ദുൽ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി.ഡി. സതീശന്‍, വി.കെ. ഇബ്രാഹീം കുഞ്ഞ്, എസ്. ശര്‍മ, അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍.എ എ.എം. യൂസഫ്, പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ്, പുനരധിവാസ സമിതി കോഓഡിനേറ്റര്‍ സി.ടി. ഹാഷിം തങ്ങള്‍, മുഖൈബിലി ശിഹാബ് തങ്ങള്‍, സമസ്ത ജില്ല സെക്രട്ടറി വി.എച്ച്. അലി ദാരിമി, മുസ്‌ലിം ജമാഅത്ത് ജില്ല സെക്രട്ടറി എ.അഹ്മദ്കുട്ടി, കെ.കെ. അബ്ദുൽ റഹ്മാന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. അബ്ദുല്‍ ജബ്ബാര്‍ സഖാഫി, മുസ്‌ലിം ജമാഅത്ത് ക്ഷേമകാര്യ സെക്രട്ടറി സി.എ. ഹൈദ്രോസ് ഹാജി, എസ്.വൈ.എസ് ജില്ല സെക്രട്ടറി ഇസ്മാഈല്‍ സഖാഫി നെല്ലിക്കുഴി, എസ്.ജെ.എം ജില്ല പ്രസിഡൻറ് അശ്‌റഫ് സഖാഫി, എസ്.എം.എ ജില്ല സെക്രട്ടറി സുലൈമാന്‍ കൊളോട്ടിമൂല, എസ്.എസ്.എഫ് ജില്ല സെക്രട്ടറി മസൂദ് ഇടപ്പള്ളി, എസ്.വൈ.എസ് ജില്ല സംഘടനകാര്യ സെക്രട്ടറി എം.എച്ച്. ഷാനവാസ്, പുനരധിവാസ സമിതി കണ്‍വീനര്‍ പി.കെ.എ. കരീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story