Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണിതിട്ടും തീരാതെ പിഴല ...

പണിതിട്ടും തീരാതെ പിഴല പാലം; ദ്വീപുകാർ മാർച്ച് നടത്തും

text_fields
bookmark_border
കൊച്ചി: പിഴല ദ്വീപിലേക്കുള്ള പാലം പണി ഉടൻ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ദ്വീപ് നിവാസികൾ കലക്ടറുടെ ക്യാമ്പ് ഓഫിസ് ധർണയും മാർച്ചും നടത്തും. തിങ്കളാഴ്ച രാവിലെ 10.30ന് ഹൈകോടതി ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കും. മനുഷ്യാവകാശ പ്രവർത്തക മേധാ പട്കർ ഉദ്ഘാടനം ചെയ്യും. പിഴലയിലെ മുഴുവൻ ജനങ്ങളും ധർണയിൽ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 55 വർഷത്തെ നിരന്തര പോരാട്ടത്തിന് ശേഷമാണ് പാലം പണി ആരംഭിച്ചത്. ഇത് പലപ്പോഴും പാതിവഴിയിൽ നിലച്ചു. പ്രളയത്തിൽ കൂടുതൽ ബുദ്ധിമുട്ടനുഭവിച്ചത് ഈ ദ്വീപുകാരാണ്. തുടർന്നാണ് സമരസമിതി രൂപവത്കരിക്കുന്നത്. ഇപ്പോൾ പാലം പണി വേഗത്തിലാണ്. പക്ഷേ അപ്രോച്ച് റോഡ് നടപടി ഇനിയും പൂർത്തിയായിട്ടില്ല. സ്ഥലം ഏറ്റെടുക്കാൻ ഭരണാനുമതി കിട്ടിയിട്ടില്ല. 104 മീറ്റർ റോഡാണ് ഇവിെട േവണ്ടത്. 12.11 കോടി അപ്രോച്ച് റോഡിന് വേണ്ടി നീക്കി വെച്ചിട്ടുണ്ട്. പാലം നിർമാണം ൈവകുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി പറയാൻ സ്ഥലം എം.എൽ.എയായ എസ്. ശർമ അടക്കമുള്ളവർ തയാറാവുന്നില്ലെന്നും സമരസമിതി ആരോപിച്ചു. സമരസമിതി ചെയർപേഴ്സൻ രാജലക്ഷ്മി പത്മനാഭൻ, രക്ഷാധികാരികളായ മാഗ്ലിൻ ഫിലോമിന, ഫാ. റോബിൻസൺ പനക്കൽ, കൺവീനർ ഗ്രീൻ സൺ പയസ്, ആൻറണി ലിബിൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story