Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.പി.സി.എല്ലിനെതിെര...

ബി.പി.സി.എല്ലിനെതിെര രാപകൽ സമരം

text_fields
bookmark_border
കൊച്ചി: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന അമ്പലമേട് കൊച്ചി എണ്ണ ശുദ്ധീകരണശാലക്കെതിരെ (ബി.പി.സി.എല്‍ കെ.ആര്‍) വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തും റെസിഡൻറ്സ് അസോസിയേഷനുകളും വിവിധ ജനകീയ സമിതികളും ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രാപകല്‍ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വായു-, ജല, -ശബ്ദ മലിനീകരണം നടത്തുന്ന ബി.പി.സി.എല്ലി​െൻറ 500 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 800 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നതാണ് സമരസമിതിയുടെ പ്രധാന ആവശ്യം. കമ്പനിയോട് ചേര്‍ന്നതും ദുരന്തസാധ്യതയുള്ളതുമായ മുഴുവന്‍ പ്രദേശങ്ങളും കമ്പനി ഏറ്റെടുത്ത്, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷ​െൻറ നിര്‍ദേശമുണ്ട്. എന്നാലിത് പാലിക്കാന്‍ കമ്പനി തയാറാവുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സമരം. രാവിലെ ഒമ്പതുമുതല്‍ അമ്പലമുകള്‍ ബി.പി.സി.എല്‍.-കെ.ആര്‍ മെയിന്‍ ഗേറ്റിന് മുന്നിലാണ് സമരം. സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തും. വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. വേലായുധൻ, സംയുക്ത സമരസമിതി ചെയര്‍മാന്‍ എം.കെ. രവി, ജനറല്‍ കണ്‍വീനര്‍ കെ.കെ. അശോക് കുമാര്‍, ലീനാ മാത്യു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story