Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങൽതോട്: വെൽഫെയർ...

ചെങ്ങൽതോട്: വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
കൊച്ചി: ചെങ്ങൽതോടി​െൻറ നീരാഴുക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫയർ പാർട്ടി ജില്ല കമ്മിറ്റി പ്രക്ഷോഭത്തിന്. ശനിയാഴ്ച എറണാകുളത്ത് നടക്കുന്ന സിയാൽ ജനറൽ ബോഡി യോഗത്തിലേക്ക് വൈകീട്ട് നാലിന് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദീർഘവീക്ഷണമില്ലാതെയാണ് വിമാനകമ്പനി ചെങ്ങൽതോട് വെട്ടിമുറിച്ച് റൺവേ പണിതത്. അതിനാലാണ് പ്രളയത്തിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറിയത്. നിരവധി കുടുംബങ്ങൾ ഇതുമൂലം കഷ്ടപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കാഞ്ഞൂർ, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകൾക്കുണ്ടായത്. പ്രളയബാധിതരുടെ നഷ്ടം നികത്തുക, ചെങ്ങൽതോട് അടച്ചുകെട്ടാൻ നേതൃത്വം നൽകിയ സിയാൽ എം.ഡി വി.ജെ. കുര്യനെ മാറ്റുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കൾ ഉന്നയിച്ചു. ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, സംസ്ഥാന സമിതി അംഗം സമദ് നെടുമ്പാശ്ശേരി, ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. സദഖത്ത്, സെക്രട്ടറി സദീഖ് വെണ്ണല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story