Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്തിയുടെ നിറവിൽ...

ഭക്തിയുടെ നിറവിൽ മസ്​ജിദുന്നൂർ വിശ്വാസി സമൂഹത്തിന്​ സമർപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: കിഴക്കേ ജുമാമസ്ജിദ് (മസ്താൻ പള്ളി) ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം പുനർനിർമിച്ച മസ്ജിദുന്നൂർ ഭക്തിയുടെയും ആഹ്ലാദപ്പെരുമയുടെയും നിറവിൽ വിശ്വാസി സമൂഹത്തിന് സമർപ്പിച്ചു. കിഴക്കേ ജുമാമസ്ജിദ് ഭാരവാഹികളുടെയും വർക്കിങ് കമ്മിറ്റി അംഗങ്ങളുടെയും ഉൾപ്പെടെ വിശ്വാസി സമൂഹത്തി​െൻറ ആത്മാർപ്പണത്തി​െൻറയും ഇച്ഛാശക്തിയുടെയും ഫലമായാണ് മാസങ്ങൾക്കുള്ളിൽ മസ്ജിദുന്നൂറി​െൻറ പുനർനിർമാണം സാക്ഷാത്കരിക്കാൻ കഴിഞ്ഞത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സാമ്പത്തികം ഉൾപ്പെടെ സഹായങ്ങളും സഹകരണവും അതിന് സഹായിച്ചു. പരിമിതസൗകര്യം മാത്രമായിരുന്നു ഏറെ പഴക്കമുള്ള മസ്ജിദുന്നൂറിൽ നമസ്കാരത്തിന് ഉണ്ടായിരുന്നത്. ഉള്ളസ്ഥലത്ത് മെച്ചപ്പെട്ട സൗകര്യം ഉൾപ്പെടുത്തിയാണ് ഇപ്പോൾ പുനർനിർമാണം പൂർത്തീകരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലും ബോട്ടുജെട്ടിയിലും എത്തുന്ന സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർക്ക് നമസ്കാരസൗകര്യം ഉണ്ടായത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പുനർനിർമാണത്തെത്തുടർന്നുണ്ടായ സാമ്പത്തികബാധ്യത വിശ്വാസി സമൂഹത്തി​െൻറ സഹകരണത്തോടെ മറികടക്കാൻ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കിഴക്കേ ജുമാമസ്ജിദ് പരിപാലന സമിതിക്കുവേണ്ടി പ്രസിഡൻറ് അഡ്വ. കെ.പി. മെഹബൂബ് ഷെറീഫ് വക്കാലത്ത് നൽകിയതനുസരിച്ച് ചീഫ് ഇമാം കെ.എൻ. ജഅ്ഫർ സ്വാദിഖ് സിദ്ദീഖി അൽ കാമിലി കെട്ടിടത്തി​െൻറ ഒന്നാംനിലയിലും മുകൾഭാഗങ്ങളും നമസ്കാരപ്പള്ളിയായി വഖഫ് ചെയ്ത് പ്രഖ്യാപിച്ചു. തുടർന്ന് അസ്വ്ർ നമസ്കാരത്തിന് നേതൃത്വം നൽകിയ ചീഫ് ഇമാം ഉദ്ബോധന പ്രസംഗം നടത്തി ദുആ നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷാജി കോയ പള്ളി നിർമാണ പദ്ധതി വിശദീകരിച്ച് സ്വാഗതം പറഞ്ഞു. സെക്രട്ടറി സിദ്ദീഖ് ഇസ്മായിൽ നിർമാണ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ നൗഷാദ് പടിപ്പുരക്കൽ നന്ദി പറഞ്ഞു. ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡൻറ് എ.എം. നസീർ ആശംസ നേർന്നു. വൈസ് പ്രസിഡൻറ് പി.എ. അബൂബക്കർ എസ്.എം.ജെ, സെക്രട്ടറി ബി. കോയ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ദക്ഷിണ കേരള ജമാഅത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സലിം എം. മാക്കിയിൽ, ജലഗതാഗത വകുപ്പ് മുൻ ഡയറക്ടർ ഹുസൈൻ കോയ തങ്ങൾ, വ്യവസായി താജുദ്ദീൻ റെയ്ബാൻ, എൻജിനീയർ കെ. നാസർ, അഡ്വ. ഇ. റഫീഖ്, അഡ്വ. കെ. നജീബ് തുടങ്ങി ഒേട്ടറെ പ്രമുഖരും വിവിധ മഹല്ല് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ഇമാമുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story