Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ-ഫാർമസി നിയമം:...

ഇ-ഫാർമസി നിയമം: കടകളടച്ച്​ ഒൗഷധ വ്യാപാരികളുടെ പ്രതിഷേധം

text_fields
bookmark_border
ആലപ്പുഴ: േകന്ദ്ര സർക്കാറി​െൻറ ഇ-ഫാർമസി നിയമത്തിനെതിരെ ഒൗഷധ വ്യാപാരികൾ ആഹ്വാനം ചെയ്ത കടയടപ്പ് സമരം ജില്ലയിൽ പൂ ർണമായിരുന്നു. സമരത്തി​െൻറ ഭാഗമായി ഇരുമ്പുപാലം ബി.എസ്.എൻ.എൽ ഒാഫിസിന് മുന്നിൽ ധർണ നടത്തി. ഒൗഷധ വ്യാപാര മേഖല കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന നിയമം കാലങ്ങളായി മേഖലയിൽ പ്രവർത്തിക്കുന്ന എട്ട് ലക്ഷത്തോളം വ്യാപാരികളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത ഒാൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ല സെക്രട്ടറി പി. പ്രസന്നകുമാർ പറഞ്ഞു. ഡോക്ടർമാരുടെ നിർദേശമില്ലാതെ ഫാർമസിസ്റ്റുകളുടെ നേതൃത്വത്തിൽ അല്ലാതെ ഉപഭോക്താവിന് നേരിട്ട് മരുന്ന് വാങ്ങാൻ കഴിയുന്ന പുതിയ നിയമം ഗുണത്തെക്കാളേറെ ദോഷത്തിലേക്കാണ് നയിക്കുന്നത്. ഗർഭനിരോധന മരുന്നുകൾ, ഉത്തേജക മരുന്നുകൾ, ഡോക്ടറുടെ പ്രത്യേക കുറിപ്പ് അവശ്യമുള്ള മരുന്നുകൾ എന്നിവയുടെ നേരിട്ടുള്ള ലഭ്യത യുവതലമുറയെ ലഹരി മരുന്നുകൾക്ക് അടിമയാക്കുന്നതടക്കം വിപത്തുകളിലേക്ക് നയിക്കും. വ്യാജ മരുന്നുകൾ വ്യാപകമാവുകയും ജനങ്ങൾക്ക് മരുന്നുകളുടെ പാർശ്വഫലം പരാതിപ്പെടാൻ പോലും കഴിയാത്ത അവസ്ഥയുണ്ടാവും. കൂടാതെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കുന്ന നിയമം രോഗി-ഡോക്ടർ-കെമിസ്റ്റ് ബന്ധത്തി​െൻറ വിശ്വാസ്യതയും സ്വകാര്യതയും തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻറ് ടി.കെ. അനിൽ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ ഉൾപ്പെടെ 50ഒാളം പേർ ധർണയിൽ പെങ്കടുത്തു. ബാങ്ക് മൊറട്ടോറിയം സർക്കാറി​െൻറ ഔദാര്യമല്ല -കർഷക കോൺഗ്രസ് ആലപ്പുഴ: എല്ലാം നഷ്ടപ്പെട്ട കർഷകരുടെ വായ്പകൾ എഴുതി തള്ളണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടിയും കർഷക കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡൻറ് മാത്യു ചെറുപറമ്പനും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പല അവസരങ്ങളിലും കർഷകർക്ക് വായ്പ തിരിച്ചടക്കാൻ പറ്റാതെ വരുമ്പോഴൊക്കെ ബാങ്കുകളും കർഷകരുമായുള്ള ചർച്ചകളിൽ തിരിച്ചടവിന് സാവകാശം ലഭിക്കാറുണ്ട്. അത് ബാങ്കുകളുടെ കർഷകരോടുള്ള പ്രതിബദ്ധതയാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, വയനാട് അടക്കം പ്രദേശങ്ങളിൽ സർഫാസി നിയമത്തി​െൻറ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ കർഷകരെ നിരന്തരമായി പീഡിപ്പിക്കുന്നതിൽ സഹികെട്ട് കർഷകർ ആത്മഹത്യ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. കർഷകരുടെ മക്കളുടെ വിദ്യാഭ്യാസ വായ്പകൾക്ക് ബാങ്കുകൾ ഏർപ്പെടുത്തിയ നിബന്ധനകളും ഫലത്തിൽ കർഷക ദ്രോഹമാണ്. മത്സ്യകർഷകരും ക്ഷീരകർഷകരും കോടികൾ വായ്പ എടുത്തവരാണ്. അവർക്കും ആശ്വാസ നടപടികൾ ഉടൻ പ്രഖ്യാപിക്കണമെന്നും നവകേരള നിർമാണത്തിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ സ്വരൂപിക്കുമ്പോൾ അടിസ്ഥാന വർഗമായ കർഷകരുടെ പുനരുദ്ധാരണമായിരിക്കണം സർക്കാർ മുൻഗണന നൽകേണ്ടതെന്നും ഇരുവരും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story