Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅതിജീവനത്തി​െൻറ പാതയിൽ ...

'അതിജീവനത്തി​െൻറ പാതയിൽ' രംഗശ്രീ നാടകാവതരണം ഇന്നുമുതൽ

text_fields
bookmark_border
ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമിതിക്കുമുള്ള ധനസമാഹരണത്തിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആവിഷ്‌കരിച്ച നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിന് തെരുവുനാടക അവതരണവുമായി കുടുംബശ്രീ സംഘം അരങ്ങിലെത്തി. കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീയാണ് നാടകം അവതരിപ്പിക്കുന്നത്. രാവിലെ 10ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നാടകാവതരണം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറിയെ ഭാഗ്യപരീക്ഷണമായി കാണാതെ നവകേരള നിർമിതിക്കുള്ള നിക്ഷേപമായി കാണണം എന്ന സന്ദേശമാണ് രംഗശ്രീ മുന്നോട്ടുവെക്കുന്നത്. ഭാഗ്യക്കുറിയുടെ വിൽപന ഊർജിതമാക്കി ദുരിതാശ്വാസത്തിനും നവകേരള നിർമിതിക്കും പരമാവധി ധനസമാഹരണം നടത്തുകയാണ് ലക്ഷ്യം. 'അതിജീവനത്തി​െൻറ പാതയിൽ' നാടകത്തിൽ പ്രളയത്തി​െൻറ രൂക്ഷത വരച്ചുകാട്ടുന്നതിനൊപ്പം പ്രളയത്തെ അതിജീവിച്ച കേരളത്തി​െൻറ മാതൃക വെളിവാക്കുകയും ചെയ്യുന്നു. നാടൻപാട്ട്, ചൊല്ലിയാട്ടം, കൃഷിപ്പാട്ട്, വായ്ത്താരി എന്നിവക്കൊപ്പം നവകേരള ഭാഗ്യക്കുറിയുടെ സന്ദേശം കൂടി പകർന്നുനൽകിയാണ് നാടകം അവതരിപ്പിക്കുന്നത്. ജില്ലയിൽ ശനിയാഴ്ചയും ഒക്‌ടോബർ ഒന്നിനുമാണ് നാടകാവതരണം. ജില്ലയിൽ എട്ട് കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിക്കും. ഒരോ സംഘത്തിലും 10 മുതൽ 15 വരെ അംഗങ്ങൾ ഉണ്ടായിരിക്കും. 20 മിനിറ്റുള്ള നാടകത്തി​െൻറ പരിശീലനം പൂർത്തിയായി. ശനിയാഴ്ച രാവിലെ 10ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും 11.30ന് ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും ഉച്ചക്ക് 2.30ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും വൈകീട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിലും ഒക്‌ടോബർ ഒന്നിന് രാവിലെ 10ന് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപവും ഉച്ചക്ക് 12ന് മാവേലിക്കരയിലും രണ്ടിന് കായംകുളം മുനിസിപ്പൽ ഓഫിസിന് സമീപവും വൈകീട്ട് നാലിന് ഹരിപ്പാട്ടും പരിപാടി നടക്കും. എസ്.എൻ.ഡി.പി സ്ഥാപനങ്ങൾ സാലറി ചലഞ്ചിൽ പങ്കാളിയാകണം -വെള്ളാപ്പള്ളി ചേർത്തല: സാലറി ചലഞ്ചിൽ എസ്.എൻ ട്രസ്റ്റി​െൻറയും എസ്.എൻ.ഡി.പി യോഗത്തി​െൻറയും കീഴിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രളയദുരന്തത്തെ ധീരമായി അതീജീവിച്ച നാടിനെ പുനർനിർമിക്കുന്ന നവകേരള നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടത് കടമയാണെന്നും ഇതി​െൻറ ഭാഗമായി ഉദ്യോഗസ്ഥരുടെ സാലറി ചലഞ്ചിൽ എസ്.എൻ ട്രസ്റ്റി​െൻറയും എസ്.എൻ.ഡി.പി യോഗത്തി​െൻറയും കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാരും സഹകരിക്കാന്‍ വെള്ളാപ്പള്ളി അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story