Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടുകാരെ...

വീട്ടുകാരെ കെട്ടിയിട്ട് കവർച്ച: പ്രതികളെ എത്തിച്ച്​ തെളിവെടുത്തു

text_fields
bookmark_border
തൃപ്പൂണിത്തുറ: ബംഗ്ലാദേശ് സ്വദേശികളായ 14 അംഗ സംഘം വീട്ടുകാരെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കേസിലെ സൂത്രധാരനും ഒന്നാം പ്രതിയുമായ അക്രം ഖാൻ (36), സലിം (39), ഹാറൂൺ (40) എന്നിവരെയാണ് മോഷണം നടന്ന ആനന്ദകുമാറി​െൻറ ഏരൂർ എസ്.എം.പി കോളനിയിലെ നന്നപ്പിള്ളി വീട്ടിൽ വെള്ളിയാഴ്ച തെളിവെടുപ്പിനെത്തിച്ചത്. തൃപ്പൂണിത്തുറ സി.ഐ ഉത്തംദാസി​െൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 2017 ഡിസംബർ 16ന് പുലർച്ചയായിരുന്നു കവർച്ച. ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയ അക്രം ഖാൻ വീടിനുമുകളിൽ കയറിയ വിധവും ഓരോരുത്തരെയും അടിച്ചുവീഴ്ത്തിയതും വിശദമാക്കി. റെയിൽവേ ട്രാക്കിലൂടെ കടന്നുകളഞ്ഞത് വിശദീകരിക്കാൻ കൊണ്ടുവന്നപ്പോൾ പ്രദേശവാസികളിലൊരാൾ അക്രം ഖാനെ തിരിച്ചറിയുകയും ചെയ്തു. മോഷണശേഷം അഞ്ചുപേരടങ്ങുന്ന സംഘമായി ട്രാക്കിലൂടെ പോകുകയും തടയാൻ ശ്രമിച്ചപ്പോൾ അക്രം ഖാൻ പിന്നിൽ സൂക്ഷിച്ചിരുന്ന വടിവാൾ എടുത്ത് വീശിയെന്നും ഇയാൾ പറഞ്ഞു. കണ്ണൂരിൽ സമാനരീതിയിൽ നടന്ന മോഷണക്കേസ് അന്വേഷിക്കുന്ന കണ്ണൂർ പൊലീസും ആനന്ദകുമാറി​െൻറ വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story