Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോഹൻ ദാസ് വധം:...

മോഹൻ ദാസ് വധം: ഭാര്യയും കാമുകനും കുറ്റക്കാർ; ശിക്ഷ ഇന്ന്

text_fields
bookmark_border
പറവൂർ: ദേശാഭിമാനി ജീവനക്കാരനും മുപ്പത്തടം കടുങ്ങല്ലൂർ സ്വദേശിയുമായ മോഹൻദാസിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സീമയും കാമുകൻ ഗിരീഷും കുറ്റക്കാരാണെന്ന് പറവൂർ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി. കേസി​െൻറ വാദം പൂർത്തിയായി. ശനിയാഴ്ച രാവിലെ 11ന് ശിക്ഷ വിധിക്കും. 2012 ഡിസംബർ രണ്ടിന് കണ്ടെയ്നർ റോഡിലെ പുതിയ ആന വാതിലിനടുത്തുള്ള കുറ്റിക്കാട്ടിൽ െവച്ച് മോഹൻദാസിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കാമുകൻ ഗിരീഷുമായി ഒരുമിച്ച് ജീവിക്കുന്നതിന് മോഹൻദാസിനെ കൊലപ്പെടുത്താൻ സീമ ഗുരുവായൂർ നെന്മിനി ലോഡ്ജിൽ െവച്ച് ഗൂഢാലോചന നടത്തി കൊലപാതകത്തിന് പദ്ധതി തയാറാക്കുകയായിരുന്നു എന്നാണ് കേസ്.
Show Full Article
TAGS:LOCAL NEWS 
Next Story