Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൃതദേഹ ചാര്‍ജ്:...

മൃതദേഹ ചാര്‍ജ്: നിരക്കുവർധന എയര്‍ ഇന്ത്യ പിന്‍വലിക്കണം ^പി.ഡി.പി

text_fields
bookmark_border
മൃതദേഹ ചാര്‍ജ്: നിരക്കുവർധന എയര്‍ ഇന്ത്യ പിന്‍വലിക്കണം -പി.ഡി.പി കൊച്ചി: പ്രവാസികള്‍ക്ക് കനത്ത പ്രഹരമേൽപിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച നിലപാട് എയര്‍ ഇന്ത്യ പിന്‍വലിക്കണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെ എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്സ്പ്രസിലുമാണ് മൃതദേഹ ചാര്‍ജ് ഇരട്ടിയിലധികമാക്കിയത്. നിരക്കുവർധന പിന്‍വലിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടണം. എയർ ഇന്ത്യയുടെ പ്രവാസിദ്രോഹ നിലപാടിനെതിരെ പി.ഡി.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story