Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപകർച്ചവ്യാധി: കാരണം...

പകർച്ചവ്യാധി: കാരണം കണ്ടെത്തണമെന്ന് കലക്ടർക്ക് പരാതി

text_fields
bookmark_border
മൂവാറ്റുപുഴ: പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായ പള്ളിപ്പടി, നീലിച്ചിറ, കുരുവിനാംപാറ പ്രദേശങ്ങളിൽ മഞ്ഞപിത്തം, ടെങ്കിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്നതി​െൻറ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജില്ല കലക്ടർക്ക് പരാതി നൽകി. കുറെ വർഷങ്ങളായി പ്രദേശങ്ങളിൽ തുടർച്ചയായി മഞ്ഞപ്പിത്തമടക്കമുള്ള അസുഖങ്ങൾ പടർന്നുപിടിക്കുകയാണ്. നിലവിൽ നിരവധിപേർ അസുഖബാധിതരായി ആശുപത്രികളിൽ കഴിയുന്നു. വർഷങ്ങളായി ഈ പ്രദേശങ്ങളിൽ തുടർച്ചയായി അസുഖങ്ങൾ പടരുമ്പോഴും കാരണം കണ്ടത്താൻ രണ്ട് പഞ്ചായത്തുകളിലെയും ആരോഗ്യ വകുപ്പ് അധികൃതർ തയാറായില്ല. അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളായ അമ്പതോളംപേർ ചേർന്ന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രവർത്തിക്കുന്ന കോഴിഫാമുകൾ മൂലമാണ് പകർച്ചവ്യാധികൾ പടരുന്നതെന്നും ഇവർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story