Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഴിമതിയില്ലാത്തത്...

അഴിമതിയില്ലാത്തത് ട്രഷറി വകുപ്പിൽ -മന്ത്രി തോമസ് ഐസക്

text_fields
bookmark_border
ചെങ്ങന്നൂർ: കേരളത്തിൽ ഇപ്പോൾ അഴിമതിയില്ലാത്തത് ട്രഷറി വകുപ്പിലാണെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇന്ത്യയിൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉള്ളത് നിലവിൽ നമ്മുടെ സംസ്ഥാനത്ത് മാത്രമാണ്. മാന്നാർ സബ്ട്രഷറിക്ക് നിർമിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടുത്തവർഷം ട്രഷറി ഇടപാടുകാരെ വിളിച്ചുകൂട്ടി പ്രവർത്തനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ചുള്ള അഭിപ്രായ സോഷ്യൽ ഓഡിറ്റിങ് നടത്തും. പ്രളയ ദുരന്തത്തിനിരയായവർക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡത്തി​െൻറ മൂന്നിരട്ടി തുക നഷ്ടപരിഹാരം നൽകും. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പുകൾ പൂർത്തിയായിട്ടില്ല. അടുത്തയാഴ്ച മുതൽ പണം നൽകിത്തുടങ്ങും. കേന്ദ്രസർക്കാറിനുമുന്നിൽ മുട്ടുകുത്താനോ കീഴടങ്ങാനോ തയാറല്ല. എന്നാൽ, അവരുമായി വഴക്കിനില്ലെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. രഘുപ്രസാദ്, എൻ. സുധാമണി, ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിൽ, വൈസ് പ്രസിഡൻറ് ഷൈന നവാസ്, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, ജനപ്രതിനിധികളായ ശശികല രഘുനാഥ്, മുഹമ്മദ് അജിത്ത്, പി.എൻ. ശെൽവരാജൻ, ചാക്കോ കയ്യത്ര, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രഫ. പി.ഡി. ശശിധരൻ, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എൻ. ബാലകൃഷ്ണൻ, എൻ.എ. സുബൈർ, രാജു താമരവേലിൽ, സുരേഷ് അശ്വനി, മുഹമ്മദ് ഷാനി, വി.വി. രാമചന്ദ്രൻ നായർ, പെൻഷൻ സംഘടന പ്രതിനിധികളായ എൻ. സദാശിവൻ നായർ, പി.ജെ. നാരായണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story