Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഖ്യമന്ത്രിക്ക് സമര...

മുഖ്യമന്ത്രിക്ക് സമര വേദിയിൽനിന്ന്​ കത്തുകൾ

text_fields
bookmark_border
കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് സമരവേദിയിൽനിന്ന് നൂറുകണക്കിന് കത്തുകൾ. 'സേവ് ഒൗവര്‍ സിസ്റ്റേഴ്‌സ്' ആക്ഷന്‍ കൗണ്‍സിലി​െൻറ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വിലാസം പ്രിൻറ് ചെയ്ത പോസ്റ്റ് കാര്‍ഡ് നൽകുന്നത്. വേദിയിലെ പെട്ടിയിൽ കത്ത് നിക്ഷേപിക്കാം. 'കലാകക്ഷി'യിലെ ജലജ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ വരച്ച ചിത്രവും പോസ്റ്റ് കാര്‍ഡില്‍ പ്രിൻറ് ചെയ്തിട്ടുണ്ട്. ആക്ഷന്‍ കൗണ്‍സിലി​െൻറ നേതൃത്വത്തിൽ കത്തുകൾ മുഖ്യമന്ത്രിക്ക് അയക്കും. വലിയ പ്രതികരണമാണ് ഇതിന് ജനങ്ങളിൽനിന്നുണ്ടാകുന്നതെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. ഏഴുരൂപയാണ് കാര്‍ഡി​െൻറ യഥാര്‍ഥ വിലയെങ്കിലും 20 രൂപക്കാണ് സമരപ്പന്തലില്‍ ലഭിക്കുക. ബാക്കി തുക സമരപരിപാടികള്‍ക്ക് ഉപയോഗിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story