Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനസ്സ്​ നിറയെ...

മനസ്സ്​ നിറയെ ആധിയുമായി കൗതുക സൈക്കിളിൽ നൗഷാദ്​

text_fields
bookmark_border
ആലപ്പുഴ: 'സി.െഎ.ഡി മൂസ' സിനിമയിൽ ദിലീപും സലീം കുമാറും ചവിട്ടിയ ചെറിയ- വലിയ ചക്രങ്ങളുള്ള കൗതുക സൈക്കിളിൽ വരുന്നയാളെ വഴിയോരങ്ങളിൽ നിന്നവർ അദ്ഭുതത്തോടെയാണ് നോക്കിയത്. പ്രേക്ഷകരെ ചിരിപ്പിച്ച ആ സൈക്കിളി​െൻറ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച തൃശൂർ അഴീക്കോട് മേനോൻ ബസാറിൽ താമസിക്കുന്ന കൊച്ചിൻ നൗഷാദ് തന്നെയായിരുന്നു സൈക്കിൾ ചവിട്ടിയിരുന്നത്. സെപ്റ്റംബർ രണ്ടിന് രാത്രി 12ന് ഇൗ സൈക്കിളിൽ നൗഷാദ് അഴീക്കോടുനിന്ന് തലസ്ഥാനത്തേക്ക് പുറപ്പെട്ടതിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. മാറാ രോഗിയായ മകളുമായി വീടില്ലാതെ കഴിയുന്ന നൗഷാദിന് സെക്രേട്ടറിയറ്റിലെത്തി മുഖ്യമന്ത്രിയെ കാണാനായിരുന്നു ആ യാത്ര. കൊച്ചി സ്വദേശിയായ നൗഷാദ് മത്സ്യത്തൊഴിലാളിയും അഴിക്കോട് മുനയ്ക്കൽ ബീച്ചിൽ കുതിര സവാരിക്കാരനുമായിരുന്നു. 20 വയസ്സുള്ള മകൾ നൗഫിതയ്ക്ക് ശേഷം അഞ്ചു വർഷം മുമ്പ് ജനിച്ച രണ്ടാമത്തെ കുഞ്ഞ് നൂറിന് ഡൗൺ സിൻഡ്രോം ആയിരുന്നു. പ്രസവത്തിൽ ഭാര്യയും രോഗിണിയായി. മൂത്ത മകളെ ആലപ്പുഴ വടുതലയിലെ ദിശ കാരുണ്യ കേന്ദ്രം കല്യാണം കഴിപ്പിച്ചു. മകളെയും ഭാര്യയെയും നോേക്കണ്ടതിനാൽ നൗഷാദിന് ജോലിക്കു പോവാൻ കഴിയാത്ത സ്ഥിതിയാണ്. 15 വർഷമായി വാടകയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തിന് വാടകപോലും കൊടുക്കാനാവാത്ത അവസ്ഥയാണ്. ഇൗ 19ന് വീട് ഒഴിയണമെന്നാണ് ഉടമകൾ പറയുന്നത്. തെരുവല്ലാതെ മറ്റൊരു അഭയസ്ഥാനം ഇനിയില്ല. അവസ്ഥ അധികാരികെള അറിയിക്കാനായി 11 ന് സെക്രേട്ടറിയറ്റിൽ എത്തി മന്ത്രി ഇ.പി. ജയരാജനെ കണ്ടു. തൃശൂർ കലക്ടറെ വിവരം അറിയിച്ചിട്ടുണ്ടെന്നും വേണ്ട സഹായം അവർ ചെയ്യുമെന്നുമാണ് മന്ത്രി പറഞ്ഞത്. സീസൺ സമയത്ത് കൊച്ചിയിൽ കാർണിവലുകൾക്കും സിനിമകൾക്കും മറ്റും കാളവണ്ടിയും കുതിരവണ്ടിയും നിർമിക്കുന്ന വേണു ആശാ​െൻറ കൂടെ സഹായിയായും നൗഷാദ് പ്രവർത്തിച്ചിരുന്നു. വേണു ആശാൻ നൽകിയ സൈക്കിളും കൂട്ടുകാർ പിരിച്ചു നൽകിയ ആയിരം രൂപയുമായാണ് യാത്ര തിരിച്ചത്. കൂടെ കരുതിയത് രണ്ടു ജോടി വസ്ത്രങ്ങളും വീടി​െൻറ വാടകച്ചീട്ടും മകളുടെ ചികിത്സ വിവരങ്ങളും അടങ്ങിയ ബാഗ്. കാറ്റടിക്കുന്ന പമ്പും അത്യാവശ്യം റിപ്പയറിങ്ങ് സാധനങ്ങളും സൈക്കിളിൽ കെട്ടിെവച്ചിട്ടുണ്ട്. മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയോടെ തൃശൂരിലേക്ക് പോവുകയാണ് ഇൗ 47 കാരൻ.
Show Full Article
TAGS:LOCAL NEWS 
Next Story