Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരികൾ നിവേദനം...

വ്യാപാരികൾ നിവേദനം നല്‍കി

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച മൂവാറ്റുപുഴയിലെ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്ക േജില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ മര്‍ച്ചൻറ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മൂവാറ്റുപുഴ നഗരത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കടകളില്‍ സൂക്ഷിച്ചിരുന്ന സകല വസ്തുക്കളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നശിച്ചു. ഓണം, ബലിപെരുന്നാൾ എന്നിവ മുന്നില്‍കണ്ട് അന്യായ പലിശകൊടുത്തും ബാങ്ക് വായ്പകളെടുത്തും സ്റ്റോക്ക് ചെയ്ത മുഴുവന്‍ സാധനങ്ങളും നശിച്ചുപോയതിനാല്‍ വ്യാപാരികള്‍ക്ക് കനത്ത ധനനഷ്ടമാണ് വന്നിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങള്‍ ഇതുവരെ പൂര്‍ണതോതില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം നൂറുകോടിയുടെ നഷ്ടം മൂവാറ്റുപുഴയിലെ വ്യാപാരി സമൂഹത്തിന് വന്നതായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വ്യാപാരികള്‍ എടുത്ത ബാങ്ക് വായ്പകളുടെ പലിശ ഒഴിവാക്കകയും പുതിയ പലിശരഹിത വായ്പകള്‍ അനുവദിക്കുകയും ചെയ്യണം. കൂടാതെ, വിവിധതരം നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡൻറ് അജ്മല്‍ ചക്കുങ്ങല്‍, കെ.എ. ഗോപകുമാര്‍, ഒ.വി. ബാബു, മോഹന്‍ദാസ്, പി.യു. ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story