Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് ജീവനക്കാർ ശമ്പളം നൽകും

text_fields
bookmark_border
ആലപ്പുഴ: ജില്ല പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ജില്ല പഞ്ചായത്ത് സെക്രട്ടറി മുതൽ പാർട്ട്ടൈം സ്വീപ്പർ വരെയുള്ള മുഴുവൻ ജീവനക്കാരും സെപ്റ്റംബർ മാസത്തെ മൊത്തം ശമ്പളത്തിന് തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു. ഇതിനായി സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുക്കാനുള്ള സന്നദ്ധത ജീവനക്കാർ അറിയിക്കുകയായിരുന്നു. സ്പോട്ട് അഡ്മിഷൻ ആലപ്പുഴ: കേരള സർക്കാറി​െൻറ നിയന്ത്രണത്തിലുള്ള കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷൻ (കേപ്പ്) കീഴിലെ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മ​െൻറ് പുന്നപ്രയിൽ ബി. ടെക് (റഗുലർ/ ലാറ്ററൽ എൻട്രി), എം. ടെക് മെക്കാനിക്കൽ ആൻഡ് കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് 19 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി കോളജ് ഓഫിസിൽ ഹാജരാകണം. വിവരങ്ങൾക്ക്: www.capekerala.org, www.cempunnapra.org ഫോൺ: 0477-2267311,9495597311.
Show Full Article
TAGS:LOCAL NEWS 
Next Story