Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരൂക്കുറ്റി...

അരൂക്കുറ്റി പഞ്ചായത്തിലെ റോഡുകൾ തകർന്നു

text_fields
bookmark_border
അരൂക്കുറ്റി: അരൂക്കുറ്റി പഞ്ചായത്തിലെ റോഡുകൾ തകർന്നു. വടുതല നദുവത്ത് നഗർ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. നാല് സ്കൂളുകളിലെ വിദ്യാർഥികൾ ആശ്രയിക്കുന്ന പ്രധാന റോഡുകളിലൊന്നാണ്. തകർന്ന് കിടക്കുന്നതിനാൽ പൊടിശല്യവും രൂക്ഷമാണ്. അബ്റാർ ചെന്നാളി റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. ഇതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വർധിക്കുകയാണ്. ഇതി​െൻറ പേരിൽ സമരങ്ങൾ നടന്നിട്ടും അധികാരികൾക്ക് കുലുക്കമില്ല. കണ്ണാറപ്പള്ളി റോഡി​െൻറ അവസ്ഥയും വ്യത്യസ്തമല്ല. ഓട്ടോ പോലും ഇവിടേക്ക് വരാത്ത അവസ്ഥയുണ്ട്. നാട്ടുകാർ സമരം നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. ഫണ്ട് അനുവദിച്ചിട്ടുണ്ട് ഉടൻ പണിയുമെന്ന് പഞ്ചായത്ത് പറയുന്നല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് പ്രസിഡൻറി​െൻറ വാർഡിലെ റോഡി​െൻറ അവസ്ഥയാണിത്. മിർസാദ് റോഡും പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കോട്ടൂർപ്പള്ളി റോഡ്, നദുവത്ത് - പുന്നത്തറ റോഡുകളും തകർന്നു. അരൂക്കുറ്റി- ചേർത്തല റോഡി​െൻറ മിക്ക ഭാഗങ്ങളും പൊളിഞ്ഞ് കിടക്കുന്നുണ്ട്. വടുതല ജങ്ഷനിൽ തന്നെ അപകടക്കുഴികളുണ്ട്. ജങ്ഷനിലെ തന്നെ റോഡി​െൻറ മധ്യഭാഗത്തെ അപകടക്കുഴികളിൽ കോൺക്രീറ്റ് ഇട്ട് മൂടിയതിനാൽ വലിയ അപകടം ഒഴിവായിട്ടുണ്ട്. പഞ്ചായത്ത് എല്ലാവർഷവും നൂറുശതമാനം പദ്ധതി വിഹിതം ചെലഴിച്ചു എന്ന് പറയുമ്പോഴും അടിസ്ഥാന സൗകര്യമായ റോഡ് ഇങ്ങനെയാകുന്നത് എന്ത് കൊെണ്ടന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ജപ്പാൻ കുടിവെള്ളത്തി​െൻറ കണക്ഷന് വേണ്ടി പൊളിക്കുന്ന റോഡുകളൊന്നും പുനർനിർമിക്കാറില്ല. മിക്ക സ്ഥലങ്ങളിലും റോഡ് ഇങ്ങനെയും തകരുന്നുണ്ട്. കണക്ഷനെടുക്കുന്നവരിൽനിന്ന് പുനർ നിർമിക്കുന്നതിന് കൂടി പണം ഈടാക്കുന്നെങ്കിലും ഒരു സ്ഥലത്തും നിർമാണം നടത്തുന്നില്ല. പുതിയതായി ടാർ ചെയ്ത റോഡ് പോലും നിസ്സങ്കോചം പൊളിക്കുകയാണ്. ചേർത്തല അരൂക്കുറ്റി റോഡിൽ വടുതല ജങ്ഷന് വടക്ക് വശം ഇത്തരത്തിൽ കുഴിയെടുത്തത്, മഴക്കാലമായപ്പോൾ അപകടകരമായ കുഴിയായി മാറിയിരുന്നു. വടുതലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. വടുതല: ഇടവേളക്ക് ശേഷം വടുതലയും പരിസരവും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മാഫിയ പിടിമുറുക്കുകയാണ്. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വടുതലയിലെ പല ഭാഗങ്ങളിലും വിൽപനയും, ഉപയോഗവും വ്യാപകമാണ്. രാത്രിയാണ് കൂടുതലായി ഇവർ വിഹരിക്കുന്നത്. പകൽ സമയത്തും ചില കേന്ദ്രങ്ങളിൽ ഇവർ സജീവമാണെന്ന് നാട്ടുകാർ പറയുന്നു. മിക്ക സ്ഥലങ്ങളിലേയും തെരുവുവിളക്ക് കത്താത്തത് ഇവർക്ക് സഹായമാകുന്നുണ്ട്. വടുതല ജങ്ഷനിലേതടക്കം വിളക്കുകൾ കുറെ നാളുകളായി കത്തിയിരുന്നില്ല. പല സ്ഥലങ്ങളിലും തെരുവുവിളക്ക് നശിപ്പിക്കുന്നതി​െൻറ പിന്നിൽ ഇവരാണെന്ന് സംശയമുണ്ട്. വടുതല ജങ്ഷന് പടിഞ്ഞാറ് ഭാഗങ്ങളിൽ രാത്രി വൈകിയും അപരിചിതരെ കാണാറുള്ളതായി നാട്ടുകാർ പറയുന്നു. വടുതല ജങ്ഷന് കിഴക്ക് അമ്പത്തേഴത്ത് ഭാഗത്ത് ആളൊഴിഞ്ഞ വളപ്പിലും, കാടുപിടിച് കിടക്കുന്ന പ്രദേശങ്ങളിലും സംഘം ചേർന്ന് വിൽപനയും, ഉപയോഗവും നടക്കുന്നുണ്ട്. ഇവരുടെ പ്രതികാരം പേടിച്ച് നാട്ടുകാർ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. പൊലീസി​െൻറ രാത്രി പട്രോളിങ് കാര്യക്ഷമമാക്കിയാൽ ഒരു പരിധി വരെ ഇവരെ നിയന്ത്രിക്കാൻ കഴിയും. അരൂക്കുറ്റിയിൽ നിർമാണം പൂർത്തിയായ പൊലീസ് എയ്ഡഡ് പോസ്റ്റ് നോക്കുകുത്തിയായി രിക്കുകയാണ്. പഞ്ചായത്തധികാരികൾ മുൻകൈയെടുത്ത് ഇത് പ്രവർത്തന സജ്ജമാക്കിയാൽ കൊച്ചി ഭാഗങ്ങളിൽനിന്ന് കഞ്ചാവുമായെത്തുന്നത് നിയന്ത്രിക്കാൻ കഴിയും. ഇതിനായി നിരവധി സമരങ്ങൾ നടന്നിട്ടും അധികൃതർ കണ്ടമട്ടില്ല. ലഹരി മാഫിയക്കെതിരെ പ്രതിരോധിക്കാൻ പഞ്ചായത്ത്തലത്തിൽ തന്നെ കുറെ യോഗങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമായി മുന്നോട്ട് പോയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story