Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ നഗരസഭ കൗൺസിലർ...

ആലപ്പുഴ നഗരസഭ കൗൺസിലർ ബി. മെഹബൂബ് രാജിവെച്ചു

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ബി. മെഹബൂബ് തൽസ്ഥാനം രാജിവെച്ചു. കൗൺസിലർ സ്ഥാനവും ഒപ്പം കോൺഗ്രസിൽനിന്നും രാജിവെക്കുന്നതായി അദ്ദേഹം ഡി.സി.സി പ്രസിഡൻറിനെ അറിയിച്ചു. മെഹബൂബിനെതിരെ നാല് കോൺഗ്രസ് കൗൺസിലർമാർ നൽകിയ അവിശ്വാസ പ്രമേയത്തെ തുടർന്നാണ് രാജി. 1969 മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന തനിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടിെല്ലന്ന് രാജിക്കത്തിൽ അദ്ദേഹം പറയുന്നു. കഴിഞ്ഞ പുനഃസംഘടനാ സമയത്ത് വഴിയേപോയവരെ വരെ സംഘടന ഭാരവാഹികളാക്കി. കോൺഗ്രസുമായി ഒരു ബന്ധവും ഇല്ലാത്ത സമ്പന്നനെ നഗരസഭ ചെയർമാനാക്കി. കോൺഗ്രസ് നേതൃത്വം തെന്ന നിരന്തരം പീഡിപ്പിക്കുകയായിരുന്നു. സ്ഥിരം സമിതി ചെയർമാനായ താൻമാത്രം രാജിവെക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടത്. അങ്ങനെയൊരു കരാറും ഉണ്ടാക്കിയിട്ടില്ല. പാർട്ടിയുടെ മുഖംരക്ഷിക്കാനാണ് മറ്റു രണ്ടുപേർ കൂടി രാജിവെക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത്. ചില നേതാക്കളുടെ ൈകയിലാണ് ആലപ്പുഴ കോൺഗ്രസ്. അവർ സ്വന്തം ലാഭത്തിനുവേണ്ടി പ്രവർത്തകരെ ഉപയോഗിക്കുകയാണ്. അവിശ്വാസപ്രമേയ നോട്ടീസ് നൽകിയ, തന്നെ വിശ്വാസമില്ലാത്ത സംഘടനയിൽ ഇനി പ്രവർത്തിക്കുന്നതിൽ അർഥമില്ല -അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story