Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ യാത്രാരേഖകൾ പുതുക്കി നൽകും

text_fields
bookmark_border
മൂവാറ്റുപുഴ: വെള്ളപ്പൊക്കത്തെ തുടർന്ന് നഷ്ടപ്പെട്ടുപോയ, വിദ്യാർഥികളുടെ യാത്രാരേഖകൾ കെ.എസ്.ആർ.ടി.സി സൗജന്യമായി പുതുക്കി നൽകും. കൺെസഷൻ കാർഡ് ഉൾപ്പെടെയുള്ള യാത്രാരേഖകളാണ് പുതുക്കിനൽകുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ പഠനോപകരണങ്ങൾക്കൊപ്പം യാത്ര കാർഡും നഷ്ടമായിരുന്നു. കാർഡ് ഇല്ലാത്ത വിദ്യാർഥികൾക്ക് സൗജന്യ യാത്ര കെ.എസ്.ആർ.ടി.സി നിഷേധിക്കുകയും ചെയ്തു. പുതിയ കാർഡിനായി കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ അപേക്ഷ നൽകിയെങ്കിലും പുതുക്കി നല്‍കാൻ 500 രൂപ പിഴ അടക്കണമെന്നായിരുന്നു അധികൃതരുടെ നിലപാട്. കാർഡ് കൈമോശം വന്നാൽ വിദ്യാർഥികൾ അടക്കേണ്ട പിഴയാണിത്. എന്നാൽ, വെള്ളപ്പൊക്കത്തിൽ നഷ്ടമായ രേഖകൾ തിരിച്ചുനൽകാൻ സർക്കാറി​െൻറ എല്ലാ വകുപ്പുകളും സഹായവുമായി രംഗത്തുള്ളപ്പോൾ കെ.എസ്.ആർ.ടി.സി 500 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സൗജന്യമായി കൺെസഷൻ കാർഡുകൾ പുതുക്കിനൽകാൻ തീരുമാനമായത്. ഈ മാസം 30 മുതൽ വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story