Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹായം വേണം ജനീഷിന്...

സഹായം വേണം ജനീഷിന് ജീവൻ നിലനിർത്താൻ

text_fields
bookmark_border
സഹായം വേണം ജനീഷിന് ജീവൻ നിലനിർത്താൻ
cancel
പിറവം: ഇരുവൃക്കയും തകരാറിലായ നിർധന യുവാവ് ചികിത്സക്ക് കാരുണ്യമതികളുടെ സഹായം തേടുന്നു. പിറവം നഗരസഭ 15ാം ഡിവിഷനിൽ മുളക്കുളം വടക്കേക്കര കരമാലയിൽ ജനീഷാണ് (37) വൃക്കകൾ തകരാറിലായതിനെത്തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൃക്ക മാറ്റിെവക്കൽ ശാസ്ത്രക്രിയ മാത്രമാണ് ജനീഷിന് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള മാർഗം. ഇതിലേക്ക് 15 ലക്ഷത്തോളം രൂപ െചലവുവരും. നിർധന കുടുംബമായതിനാൽ ചികിത്സക്ക് ഇത്രയും പണം കണ്ടെത്താനാകുന്നില്ല. പ്ലംബിങ് തൊഴിലാളിയാണ് ജനീഷ്. പിതാവും ഭാര്യയും മക്കളുമാണ് കൂടെയുള്ളത്. ശാസ്ത്രക്രിയക്ക് വേണ്ടുന്ന തുക കണ്ടെത്താൻ പൊതുപ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ചികിത്സ സഹായസമിതിക്ക് രൂപം നൽകി. ഇതി​െൻറ പ്രവർത്തനത്തിന് രക്ഷാധികാരിയായി അനൂപ് ജേക്കബ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ് എന്നിവരെയും ചെയർമാനായി മുളക്കുളം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സക്കറിയ വർഗീസ്, കൺവീനർമാരായി വാർഡ് കൗൺസിലർ സിന്ധു ജയിംസ്, ഇലഞ്ഞി ഗ്രാമപഞ്ചായത്ത്‌ മെംബർ സിജുമോൻ പുല്ലംപാറയിനെയും െതരഞ്ഞെടുത്തു. വാർഡ് കൗൺസിലർ സിന്ധു ജയിംസ്, ഇലഞ്ഞി ഗ്രാമപഞ്ചായത്ത്‌ മെംബർ സിജുമോൻ പുല്ലംപാറയിൽ, ജനീഷി​െൻറ പിതൃസഹോദരൻ മാർക്കോസ് എന്നിവരുടെ പേരിൽ യൂണിയൻ ബാങ്ക് പിറവം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 607902010011869. ഐ.എഫ്.എസ്.സി കോഡ്: UBINO 0560791. ഫോൺ: 9744676168, 9656808180.
Show Full Article
TAGS:LOCAL NEWS 
Next Story