Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധിക ദമ്പതികളുടെ കട...

വയോധിക ദമ്പതികളുടെ കട പുനർനിർമിച്ച്​ നൽകി യൂത്ത്​ ലീഗ്​

text_fields
bookmark_border
ചെങ്ങന്നൂർ: വെള്ളപ്പൊക്ക ശുചീകരണത്തിനെത്തിയപ്പോൾ കട പുനരാരംഭിക്കുന്നതിന് നൽകിയ വാഗ്ദാനം നടപ്പാക്കാനായി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ വീണ്ടുമെത്തി. കോഴിക്കോെട്ടയും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളും പ്രവർത്തകരും ബുധനാഴ്ച സായാഹ്നത്തിൽ ബുധനൂർ ഗ്രാമപഞ്ചായത്തി​െൻറ ഉൾപ്രദേശത്ത് ഒത്തുചേർന്നു. അർബുദ ബാധിതരായ ആൽത്തറ -പാണ്ടനാട് പറമ്പത്തൂർപടി റോഡിൽ കിഴക്കുംമുറി രണ്ടാം വാർഡിൽ ജ്യോതിഭവനിൽ ബാലകൃഷ്ണക്കുറുപ്പി​െൻറയും (60) ഭാര്യ സരസ്വതിയമ്മയുടെയും (55) ജീവിത വരുമാന മാർഗമായിരുന്ന മാടക്കടയും വീട്ടുസാധനങ്ങളും വെള്ളപ്പൊക്കത്തിൽ പൂർണമായി ഒഴുകിപ്പോയിരുന്നു. െബഞ്ച്, ഡെസ്ക്, ട്യൂബ് ലൈറ്റ്, ടാർപോളിൻ ഷീറ്റുകൾ എന്നിവകൊണ്ട് കട ശരിയാക്കി. ബേക്കറി ഇനങ്ങൾ, കറി പൗഡറുകൾ, കുട്ടികൾക്ക് ആവശ്യമായ കളിപ്പാട്ടങ്ങളും ഉപകരണങ്ങളും മിഠായികൾ തുടങ്ങി ഒരുലക്ഷം രൂപയുടെ ക്രമീകരണങ്ങളാണ് യൂത്ത് ലീഗ് ഏർപ്പെടുത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടി, യൂത്ത് ലീഗ് ഭാരവാഹികളായ പി. ബിജു, ഹനീഫ മൗലവി, വി.എസ്. ബിജു കൊല്ലകടവ്, ഷിബി കാസിം, മുജീബ് കലാം, ഇർഫാൻ ഐക്കര, സക്കീർ, അമീൻ മനശ്ശേരിൽ, ഷിബു, വഹാബ്, ബാദുഷ മുല്ലത്തറയിൽ, ഷാജഹാൻ, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ. കരീം, ശശിധരൻ തയ്യൂർ തുടങ്ങിയവർ പങ്കെടുത്തു. എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു; സംഘർഷത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക്ക് ഹരിപ്പാട്: എസ്.എഫ്.ഐയുടെ കൊടിമരം തകർത്തതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രകടനം പൊലീസ് തടഞ്ഞു. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളജിന് സമീപം സ്ഥാപിച്ച എസ്.എഫ്.ഐയുടെ കൊടിമരം കഴിഞ്ഞദിവസം കെ.എസ്.യു പ്രവർത്തകർ തകർക്കുകയും പകരം കെ.എസ്.യുവി​െൻറ കൊടികൾ സ്ഥാപിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച എസ്.എഫ്.ഐ കാർത്തികപ്പള്ളിയിൽനിന്ന് വലിയകുളങ്ങരയിലേക്ക് പ്രകടനം നടത്തിയത്. രാവിലെ 11.30ഓടെ പ്രകടനം വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ പൊലീസ് തടയുകയായിരുെന്നന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ചോദ്യം ചെയ്ത എസ്.എഫ്.ഐ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി അജ്മലിനെ (23) കരീലക്കുളങ്ങര എസ്.ഐ ഷൈജു ഇബ്രാഹീം കരണത്ത് അടിക്കുകയും ലാത്തി ഉപയോഗിച്ച് മർദിക്കുകയും ചെയ്തെന്നാണ് പരാതി. പൊലീസും പ്രവർത്തകരുമായി നടന്ന ഉന്തിലും തള്ളലിലും ഏരിയ ജോയൻറ് സെക്രട്ടറി സുബിനും (23) പരിക്കേറ്റു. ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചക്ക് 12 ഓടെ എസ്.എഫ്.ഐ കാർത്തികപ്പള്ളി ജങ്ഷനിൽ റോഡ് ഉപരോധിച്ചു. ഒരുമണിക്കൂറോളം നീണ്ട ഉപരോധം കായംകുളം ഡിവൈ.എസ്.പിയുമായി നടത്തിയ ചർച്ചക്കുശേഷമാണ് അവസാനിപ്പിച്ചത്. എസ്.ഐക്കെതിരെ നടപടി എടുക്കാമെന്ന് ഡിവൈ.എസ്.പി ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. വലിയകുളങ്ങരയിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരം തകർക്കാനുള്ള ശ്രമം തടയുക മാത്രമാണ് ചെയ്തതെന്നും പ്രവർത്തകരെ മർദിച്ചിട്ടില്ലെന്നും എസ്.ഐ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story