Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right1000 ഭവനനിർമാണ...

1000 ഭവനനിർമാണ പദ്ധതിക്ക് തുടക്കം

text_fields
bookmark_border
1000 ഭവനനിർമാണ പദ്ധതിക്ക് തുടക്കം
cancel
കൂത്താട്ടുകുളം: 1000 ഭവനനിർമാണ പദ്ധതിക്ക് പിറവത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമിട്ടു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ആയിരത്തോളം കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുന്ന പദ്ധതിക്കാണ് തുടക്കമായത്. ശക്തമായ കാറ്റിൽ മരം വീണ് പൂർണമായി തകർന്ന ഇലഞ്ഞി മണ്ഡലത്തിലെ ഏഴാം വാർഡിലെ പൈങ്കൊമ്പിലെ മങ്കുന്നേൽ ജോയി ജോസഫി​െൻറ വീടി​െൻറ തറക്കല്ലിടീൽ ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിൽസൺ കെ. ജോൺ അധ്യക്ഷത വഹിച്ചു. ആശീർവാദ ചടങ്ങ് മോനിപ്പള്ളി ചീങ്കല്ലേൽ സ​െൻറ് പീറ്റേഴ്സ് കത്തോലിക്ക പള്ളി വികാരി ജോസഫ് സീതോട്ടുപറമ്പിൽ നിർവഹിച്ചു. പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ, കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ പി.സി. ജോസ്, അന്നമ്മ ആൻഡ്രൂസ്, കെ.ആർ. ജയകുമാർ, കെ.ജി. ഷിബു, തോമസ് മല്ലിപ്പുറം, ബെന്നി കെ. പൗലോസ്, എം.ആർ. രവീന്ദ്രൻ, പി.കെ. പ്രതാപൻ, പി.എ. ദേവസ്യ, സക്കറിയ വർഗീസ്, ജയ്സൺ പുളിക്കിയിൽ, റെജി ജോൺ, ജിനോ വർഗീസ്, സിബി കൊട്ടാരം, ബിന്ദു സിബി, ജോയി പുളിക്കിയിൽ, വിജി ജോസഫ്, എൻ.കെ. ബിജുമോൻ, ആേൻറാ അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story