Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം: ജീവന്‍...

പ്രളയം: ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമെത്തി

text_fields
bookmark_border
മൂവാറ്റുപുഴ: താലൂക്കിലുണ്ടായ പ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായമെത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലുലക്ഷം രൂപയാണ് അനുവദിച്ചതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയാറില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ച മാറാടി വില്ലേജ് പെരിങ്ങഴ ആശാരിക്കുടിയില്‍ സരസ്വതി കരുണാകരന്‍, വെള്ളക്കെട്ടില്‍ വീണ് മരിച്ച വാളകം വില്ലേജ് ആറ്റമോളേല്‍ കുഞ്ചു തമ്പി, രക്ഷാപ്രവര്‍ത്തനിടെ ഒഴുക്കില്‍പെട്ട് മരിച്ച മേക്കടമ്പ് റാക്കാട് താണിച്ചോട്ടില്‍ ടി.എസ്. അനില്‍കുമാര്‍, രക്ഷാപ്രവര്‍ത്തനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച വാളകം കോളാതുരുത്ത് മുണ്ടയ്ക്കല്‍ സി.പി. ജോര്‍ജ്, രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച മൂവാറ്റുപുഴ വില്ലേജ് ആശ്രമം ബസ് സ്റ്റാൻഡ് കൊല്ലംകുടിയില്‍ കെ.കെ. ബിനു, മൂവാറ്റുപുഴയില്‍ വെള്ളംകയറിയ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മുളവൂര്‍ വില്ലേജ് തൃക്കളത്തൂര്‍ മാലിയില്‍പുത്തന്‍പുരയില്‍ ശിവശങ്കരന്‍, ഏനാനല്ലൂര്‍ വില്ലേജ് ആയവന ചിറയ്ക്കല്‍ കാര്‍ത്തിയാനി, ഓണക്കൂര്‍ വില്ലേജ് ഇരമ്പൂര്(മറ്റത്തില്‍) ശങ്കരന്‍ നായര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് തുക അനുവദിച്ചത്. മരിച്ചവരുടെ ആശ്രിതരുടെ അക്കൗണ്ടിലേക്കാണ് പണമെത്തുകയെന്ന് തഹസില്‍ദാര്‍ പി.എസ്. മധുസൂധനന്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story