Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്കിൽ ക്യൂ...

ബാങ്കിൽ ക്യൂ...

text_fields
bookmark_border
ദുരിതാശ്വാസ ഫണ്ടിനായി ബാങ്കിൽ വൻ തിരക്ക് പറവൂർ: പ്രളയക്കെടുതിയിൽ നിരാലംബരായ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ദുരിതാശ്വാസ ഫണ്ടിനായി പറവൂർ മേഖലയിലെ ബാങ്കുകളിൽ വൻ തിരക്ക്. നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിത്യേന നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 10,000 രൂപയാണ് ആദ്യ ഗഡുവായി സർക്കാർ അനുവദിച്ചത്. താലൂക്കിൽ ഭൂരിപക്ഷം ദുരിതബാധിതർക്കും തുക അക്കൗണ്ടിൽ ബുധനാഴ്ചയോടെ നിക്ഷേപിച്ചതായാണ് വിവരം. തുക അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ നഷ്ടപ്പെടുമെന്ന പ്രചാരണം ഉണ്ടായതാണ് തിരക്കിന് കാരണം. ഏറെയും സ്ത്രീകളാണ് എത്തുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് തുക കൈപ്പറ്റുന്നത്. പലരും എ.ടി.എം കൗണ്ടറുകെളയും ആശ്രയിക്കുന്നു. ഇതോടെ ഇവിടെയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയതിനാൽ പല എ.ടി.എം കൗണ്ടറും പ്രവർത്തനരഹിതമാണ്. ഗ്രാമീണ മേഖലകളിലെ എ.ടി.എം കൗണ്ടറുകളാണ് അധികവും പ്രളയക്കെടുതിയിൽ മുങ്ങിയത്. ഒരു മാസമായിട്ടും എ.ടി.എമ്മുകൾ പൂർണമായും പ്രവർത്തന സജ്ജമാകാത്തതാണ് ബാങ്കുകളിൽ തിരക്കിന് കാരണം. അതേസമയം, ദുരിതാശ്വാസ തുക ദേശാസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകൾ ഉള്ളവർക്ക് എത്തിയെങ്കിലും ഷെഡ്യൂൾഡ് ബാങ്കുകളിലെ അക്കൗണ്ട് നമ്പറുകൾ നൽകിയ ദുരിത ബാധിതർക്ക് ഇപ്പോഴും തുക വന്നിട്ടില്ല. നിരവധി തവണ കയറിയിറങ്ങിയെങ്കിലും അക്കൗണ്ടിൽ വന്നിട്ടിെല്ലന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എന്നാൽ, താലൂക്കിലെ മുഴുവൻ പ്രളയബാധിത കുടുംബങ്ങൾക്കുമുള്ള ദുരിതാശ്വാസ തുക ബാങ്കുകളിൽ നിക്ഷേപിച്ച് കഴിഞ്ഞതായി തഹസിൽദാർ പറഞ്ഞു. ബാങ്കി​െൻറ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലായിരിക്കും തുക അക്കൗണ്ടുകളിൽ എത്താത്തത്. ഈ ആഴ്ച അവസാനത്തോടെ തുക അക്കൗണ്ടുകളിൽ എത്തും. പറവൂരിൽ മാലിന്യനീക്കം പൂർത്തിയായി
Show Full Article
TAGS:LOCAL NEWS 
Next Story