Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുനിരത്തുകളിൽ...

പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നഗരസഭ

text_fields
bookmark_border
പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നഗരസഭ പറവൂർ: പ്രളയക്കെടുതിയെത്തുടർന്ന് നഗരത്തിലെ പൊതുനിരത്തുകളിൽ കുമിഞ്ഞുകൂടിയ മാലിന്യത്തി​െൻറ നീക്കം പൂർത്തിയായി. ടൺ കണക്കിന് മാലിന്യമാണ് ടിപ്പർ--ടോറസ് ലോറികളിലാക്കി ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രത്തിലും കളമശ്ശേരി നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിലുമായി നിക്ഷേപിച്ചത്. മുനിസിപ്പൽ സ്വകാര്യ ബസ് സ്റ്റാൻഡിന് പിൻവശം, പഴയ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, മാർക്കറ്റ് പരിസരം, പള്ളിത്താഴം, പെരുമ്പടന്ന, വഴിക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യങ്ങളുടെ കൂമ്പാരമായിരുന്നു. വെള്ളം കയറി നശിച്ച വസ്ത്രങ്ങളും കടലാസുകളും ഖര-പ്ലാസ്റ്റിക് വസ്തുക്കളും കിടക്ക, പുതപ്പ്, പത്രങ്ങൾ, പായ, ഹാർഡ് ബോർഡുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയാണ് നിരത്തുകളിൽ കുമിഞ്ഞുകൂടിയിരുന്നത്. മാലിന്യം സംസ്കരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമീപഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക്കാരണമായേക്കുമെന്ന ആശങ്ക ഉടലെടുത്തതോടെയാണ് ജില്ല ഭരണകൂടം ഇടപെട്ടത്. നഗരസഭയുെടയും ശുചിത്വമിഷൻ അധികൃതരുെടയും ഇടപെടലിനെത്തുടർന്ന് മാലിന്യനീക്കം സജീവമായി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ നഗരത്തിലെ 29 വാർഡിലും ഉണ്ടായിരുന്ന മാലിന്യങ്ങളാണ് രണ്ടാഴ്ചക്കകം നീക്കിയത്. മാലിന്യനീക്കം അവസാനിച്ചതിനാൽ ഇനി ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടിയുമായി നഗരസഭ അധികൃതർ രംഗത്തുവന്നിട്ടുണ്ട്. പൊതുനിരത്തുകളിലും സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നഗരസഭ നഗരത്തിലെ മിക്കയിടങ്ങളിലും ബാനറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് വകവെക്കാതെ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story