Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാര്‍ബര്‍ ഷോപ്...

ബാര്‍ബര്‍ ഷോപ് നവീകരണത്തിന് ധനസഹായം

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉള്ളവരുമായ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ ധനസഹായം അനുവദിക്കും. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം അനുവദിക്കുക. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറവും അനുബന്ധ രേഖകളും സെപ്റ്റംബര്‍ 29നകം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. 2017-'18 വര്‍ഷത്തെ അപേക്ഷകരില്‍ അര്‍ഹതയുള്ളവരെ നടപ്പുവര്‍ഷം പരിഗണിക്കും. അപേക്ഷ ഫോമി​െൻറ മാതൃകയും വിജ്ഞാപനവും വിശദ വിവരങ്ങളും www.bcdd.kerala.gov.in, www.ksbcde.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2429130.
Show Full Article
TAGS:LOCAL NEWS 
Next Story