Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെലവുചുരുക്കലിൽ യഥാർഥ...

'ചെലവുചുരുക്കലിൽ യഥാർഥ പ്രതിഭകൾ തഴയപ്പെടരുത്'

text_fields
bookmark_border
ആലപ്പുഴ: ആഡംബരരഹിതമായി സ്കൂൾ കലോത്സവങ്ങൾ നടത്തുമ്പോൾ കലാകാരന്മാർ അവഗണിക്കപ്പെടുന്ന സ്ഥിതിയുണ്ടാകരുതെന്ന് കേരള മാപ്പിള കലാസാഹിത്യ സമിതി (മാപ്സ) സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കലാകാരന്മാരുടെ ഉപജീവനം ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. ചമയക്കാരും മേളക്കാരും ഉൾെപ്പടെ കല ഉപകരണങ്ങൾ വാടകക്ക് നൽകുന്നവർവരെ ഇതിനെ ആശ്രയിക്കുന്നു. ചെലവുചുരുക്കലി​െൻറ പേരിൽ ഇവരെ തഴയരുത്. മത്സരങ്ങളുടെ വിലയിരുത്തലിന് അർഹതയുള്ളവരെ നിയോഗിക്കണം. ഇക്കാര്യത്തിൽ സുതാര്യതയുണ്ടാകണം. േഗ്രസ് മാർക്ക് അർഹതപ്പെട്ടവർക്കാണ് ലഭ്യമാക്കേണ്ടത്. കൊറ്റുകുളങ്ങര മുസ്ലിം യു.പി സ്കൂളിൽ നടന്ന യോഗത്തിൽ വി. ബഷീർകുഞ്ഞ് അധ്യക്ഷത വഹിച്ചു. അബ്ദുൽകരീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എം. ഹാമിദ്, അബ്ദുൽ സലാം ശാസ്താംകോട്ട, ഇ.എസ്. ജബ്ബാർ, എം.ഒ. നജീമ, എൻ. അബ്ദുൽ അസീസ്, സജീദ്ഖാൻ പനവേലിൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി അബ്ദുൽ കരീം മുസ്ലിയാർ (പ്രസി.), ഇ.എസ്. ജബ്ബാർ, എം. ഹമീദ് (വൈ. പ്രസി.), സജീദ്ഖാൻ പനവേലിൽ (ജന. സെക്ര.), അബ്ദുൽ സലാം (ഓർഗനൈസിങ് സെക്ര.), നജീമ കാർത്തികപ്പള്ളി (ജോ. സെക്ര.), എൻ. അബ്ദുൽ അസീസ് (ട്രഷ.) എന്നിവർ ഉൾപ്പടെ 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. വി. ബഷീർകുഞ്ഞ് വരണാധികാരിയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story