Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിതരെ...

പ്രളയബാധിതരെ സര്‍ക്കാര്‍ അവഹേളിക്കുന്നു; 18ന് വില്ലേജ് ഓഫിസ് മാര്‍ച്ച്

text_fields
bookmark_border
ആലപ്പുഴ: പ്രളയദുരിത ബാധിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യാത്തതിലും നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതില്‍ ബി.എല്‍.ഒമാര്‍ നടത്തുന്ന രാഷ്ട്രീയവത്കരണത്തിലും പ്രതിഷേധിച്ച് 18ന് ജില്ലയിലെ വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. 10,000 രൂപ പ്രളയ ബാധിതര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടും സഹായ വിതരണം പൂര്‍ത്തിയായെന്ന നിലപാടാണ് അധികൃതരുടേത്. ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയും കണക്കെടുപ്പും രാഷ്ട്രീയ പ്രേരിതമായിട്ടാണ് മുന്നോട്ടുപോകുന്നത്. സി.പി.എം പ്രാദേശിക നേതൃത്വത്തി​െൻറ കൈയില്‍നിന്ന് ലിസ്റ്റ് വാങ്ങിയുള്ള നടപടികളാണ് പ്രളയാനന്തരം നടക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടശേഷം കൈയൊഴിയുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. എടത്വ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ കശാപ്പുചെയ്ത സി.പി.എം-എസ്.എഫ്‌.ഐ നടപടിയെ യോഗം അപലപിച്ചു. പ്രളയബാധിതര്‍ക്ക് കെ.പി.സി.സി നിര്‍മിച്ചുനല്‍കുന്ന 1000 വീടുകള്‍ക്കായി ഫണ്ട് പിരിവ് നടത്തുവാന്‍ തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ്, സെക്രട്ടറി എ. ത്രിവിക്രമന്‍ തമ്പി എന്നിവര്‍ ഓരോ വീടുകള്‍ നിർമിച്ചുനല്‍കുമെന്ന് അറിയിച്ചു. പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിനായി ചേര്‍ന്ന ജില്ല നേതൃയോഗം കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ആർ. ജയപ്രകാശ്, ബി. ബാബുപ്രസാദ്‌, ട്രഷറർ ജോൺസൺ എബ്രഹാം, പഴകുളം മധു, എ.എ. ഷുക്കൂർ, മാന്നാർ അബ്‌ദുൾ ലത്തീഫ്, കെ.പി. ശ്രീകുമാർ, ത്രിവിക്രമൻ തമ്പി, എം. മുരളി , ഡി. സുഗതൻ, കെ.കെ. ഷാജു, എം.എം. ബഷീർ, പി. നാരായണൻകുട്ടി, ബി. ബൈജു, സി.കെ. ഷാജി മോഹൻ, ഇ. സമീർ, ഡി. വിജയകുമാർ, നെടുമുടി ഹരികുമാർ, എൻ. രവി, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് ബാബു ജോർജ്, എം.എൻ. ചന്ദ്രപ്രകാശ്, ജി. മുകുന്ദൻപിള്ള, എബി കുര്യാക്കോസ്, കെ. സാദിഖ് അലി ഖാൻ, സുബ്രഹ്മണ്യ ദാസ്, കെ.ആർ. മുരളീധരൻ, മേഘനാഥൻ, ജി. സഞ്ജീവ് ഭട്ട്, പി.ടി. സ്‌കറിയ, ഹസ്സൻ കനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story