Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യവുമായി എത്തിയ...

മാലിന്യവുമായി എത്തിയ വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞു

text_fields
bookmark_border
ചെങ്ങന്നൂർ: മാലിന്യവുമായി വന്ന വാഹനം എം.സി റോഡിൽ മുണ്ടൻകാവ് വടശ്ശേരിക്കാവ് ക്ഷേത്രത്തിന് മുന്നില്‍ ഡിവൈഡറില ്‍ തട്ടി മറിഞ്ഞു. ആളപായമില്ല. ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. അറവുമാലിന്യവുമായി വന്ന ചെറിയ ടെമ്പോവാനാണ് കവലയിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞത്. വാനിലെ മാലിന്യം റോഡില്‍ വീണ് ചിതറി. തിരുവന്‍വണ്ടൂരിലെ സ്വകാര്യ മത്സ്യഫാമിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇത്. ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. മാലിന്യം പമ്പാനദിയില്‍ തള്ളാന്‍ വന്നതാണെന്ന് ഡ്രൈവര്‍ പറഞ്ഞതായി നാട്ടുകാര്‍ ആരോപിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മത്സ്യഫാമി​െൻറ ഉടമയും ഇതിനോടകം എത്തിയിരുന്നു. മാലിന്യം വാരി റോഡ് വൃത്തിയാക്കാമെന്ന് ഇയാള്‍ സമ്മതിച്ചു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനുനേരെ കയര്‍ത്തത് അല്‍പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് സംയമനം പാലിച്ചതിനാല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായില്ല. പൊലീസി​െൻറ സാന്നിധ്യത്തില്‍ത്തന്നെ ഇവര്‍ മാലിന്യം നീക്കി. അഗ്നിരക്ഷ സേനയെത്തി വെള്ളമൊഴിച്ച് റോഡിലെ മാലിന്യം കഴുകിക്കളയുകയും ചെയ്തു. മാലിന്യം റോഡില്‍ തള്ളിയതിനെതിരെ മത്സ്യ ഫാം ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ഡ്രൈവറെയും പിന്നീട് പിടികൂടി. നാട്ടുകാരില്‍ ചിലര്‍ ഡ്രൈവറെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ തകര്‍ന്ന ബോട്ട് ബാക്കിപത്രമായി മാന്നാര്‍: പ്രളയത്തില്‍ പാണ്ടനാട്ടില്‍ ഏറെ ജീവനുകള്‍ കൈപിടിച്ച് കരക്കെത്തിച്ച മത്സ്യബന്ധന ബോട്ട് പ്രളയത്തി​െൻറ ബാക്കിപത്രമായി കിടക്കുന്നു. ഏറെ ദുരിതം വിതച്ച പാണ്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനിെടയാണ് ബോട്ട് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ബോട്ട് ഉപേക്ഷിച്ചു. കഴിഞ്ഞ 17ന് രക്ഷാപ്രവര്‍ത്തനത്തിനിെട മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് മരത്തില്‍ ഇടിച്ചാണ് തകര്‍ന്നത്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ 15 പേരടങ്ങുന്ന സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. കുത്തൊഴുക്കില്‍ ബോട്ട് തകര്‍ന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കാേന എല്ലാവര്‍ക്കും കഴിഞ്ഞുള്ളൂ. മറ്റൊരു ബോട്ട് എത്തിയാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്. വെള്ളമല്ലാം ഇറങ്ങിക്കഴിഞ്ഞിട്ടും തകർന്ന ബോട്ട് പാണ്ടനാട്ടിലെ പറമ്പത്തൂര്‍ പടിക്ക് സമീപമുള്ള തെക്കേമഠത്തിലെ തെങ്ങിന്‍ തോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story