Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിന്യൂവബിൾ എനർജി...

'റിന്യൂവബിൾ എനർജി ഇന്ത്യ എക്സ്​പോ' 18 മുതൽ

text_fields
bookmark_border
കൊച്ചി: ഇന്ത്യയിലെ പാരമ്പര്യേതര ഉൗർജോൽപാദന മേഖലക്ക് ലോകത്തെ പുത്തൻ സാധ്യതകൾ പരിചയപ്പെടുത്തുന്ന 12ാമത് റിന്യൂവബിൾ എനർജി ഇന്ത്യ എക്സ്പോ സെപ്റ്റംബർ 18 മുതൽ 20 വരെ േഗ്രറ്റർ നോയ്ഡയിലെ എക്സ്പോ സ​െൻററിൽ നടക്കും. 45 രാജ്യങ്ങളിൽനിന്നുള്ള 750 സ്ഥാപനങ്ങളും സംഘടനകളും പങ്കെടുക്കും. പാരമ്പര്യേതര ഊർജമേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ, വിജയിച്ച മാതൃകകൾ എന്നിവ അവതരിപ്പിക്കും. ഇൻറർനാഷനൽ സോളാർ അലയൻസ് ഐ.ഡി.ജി ഉപേന്ദ്ര ത്രിപാഠി, യൂറോപ്യൻ കമീഷൻ ഉപദേഷ്ടാവ് ക്രിസ്റ്റഫർ ജോൺസ്, ജപ്പാനിൽനിന്നുള്ള ഡോ. ജൂർഗെൻ വെൽസ്കോഫ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പാരമ്പര്യേതര ഊർജ വ്യവസായ മേഖലയിൽ മികവ് തെളിയിച്ചവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നാലാമത് റിന്യൂവബിൾ എനർജി ഇന്ത്യ അവാർഡുകൾ എക്സ്പോയിൽ സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story